LiveTV

Live

National
live

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം-Live Blog

പുല്‍വാമ ആക്രമണത്തിന് ചുട്ടമറുപടി നല്‍കി ഇന്ത്യ. പാക് അധീന കശ്മീരിലെ ബാല്‍കോട്ടില്‍ ജെയ്ഷെ ക്യാമ്പുകള്‍ തകര്‍ത്ത് വ്യോമസേനയുടെ മിന്നലാക്രമണം. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം-Live Blog

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

വിവിധ സെക്ടറുകളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നൌഷേര, അഖ്നൂര്‍ സെക്ടറുകളിലാണ് കരാര്‍ ലംഘിച്ചത്. കൃഷ്ണഗാട്ടിയിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Last updated

എല്ലാ ഇന്ത്യക്കാരും വിജയിച്ച ദിവസമാണിന്ന്: മോദി

രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ആരുടെ മുന്‍പിലും തല കുനിക്കാന്‍ താന്‍ അനുവദിക്കില്ല. രാജ്യത്തേക്കാളും വലുതായി ഒന്നുമില്ല. എല്ലാ ഇന്ത്യക്കാരും ജയിച്ച ദിവസമാണിന്ന്. 2014ല്‍ രാജ്യത്തിന് നല്‍കിയ വാഗ്ദാനം താന്‍ പാലിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു. രാജസ്ഥാനില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

Last updated

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവൽ സെെനിക മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തുന്നു

ബലാകോട്ട് മിന്നലാക്രമണത്തിന്റെ പശ്ചാതലത്തിൽ ദേശീയ സുരക്ഷാ ഏജൻസി (എൻ.എസ്.എ) തലവൻ അജിത് ധോവൽ ഇന്ത്യൻ ആർമി തലവൻ ബിബിൻ റാവത്ത്, വ്യോമസേന മേധാവി ബി.എസ് ധോനോവ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്.

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം-Live Blog

Last updated

പ്രത്യേക യോഗം വിളിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

മിന്നലാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ന് വെെകീട്ട് 5 മണിക്ക് പ്രത്യേക യോഗം വിളിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിദേശകാര്യ മന്ത്രാലയമായ ജവഹർ ഭവനിൽ വെച്ച് നടക്കുന്ന യോഗത്തിലേക്ക് പ്രതിപക്ഷ പാർട്ടികൾക്കും ക്ഷണമുണ്ട്.

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം-Live Blog

Last updated

'പല പ്രമുഖ ഭീകരവാദികളും കൊല്ലപ്പെട്ടു'

ബലാകോട്ടിലെ ജെയ്ഷ് താവളം ഇന്ത്യ തകർത്തു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റ സഹോദരൻ മൗലാന യൂസഫ് അസ്ഹറിന്റെ കീഴിലുള്ളതാണ് ബലോകോട്ട് താവളം. ഉൾവനത്തിൽ സ്ഥിതി ചെയ്തിരുന്ന ഭീകരവാദികളുടെ താവളത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഉന്നതരായ ഭീകരരും സീനിയർ കമാന്റർമാർ, ട്രെയ്നർമാർ എന്നിവരെയും വധിച്ചതായി വിദേശകാര്യ സെക്രട്ടറി.

Last updated

തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍

ഇന്ത്യയുടെ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍

Last updated

'പാകിസ്ഥാന്‍ തുടര്‍ച്ചയായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും പാകിസ്ഥാന്‍ മുഖവിലക്കെടുത്തില്ല'

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കൂടുതല്‍ ചാവേറാക്രമണത്തിന് സാധ്യതയുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് മിന്നലാക്രമണം നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി ഗോഖലെ പറഞ്ഞു.

Last updated

മിന്നലാക്രമണത്തെ കുറിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ

‘ജെയ്ഷെ മുഹമ്മദ് അടക്കമുള്ള പല ഭീകരസംഘങ്ങളുടെയും മുഖ്യകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. മിന്നലാക്രമണത്തിൽ പ്രമുഖരായ ജെയ്ഷെ ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. സിവിലിയന്‍ പ്രദേശങ്ങള്‍ ഒഴിവാക്കിയാണ് ഇന്ത്യ ആക്രമണം നടത്തിയത്.’ ഭീകരവാദം തടയാൻ പാകിസ്ഥാൻ വേണ്ട നടപടിയെടുത്തില്ലെന്നും ഗോഖലെ.

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം-Live Blog

Last updated

ആക്രമണം നടന്നത് മൂന്ന് ഘട്ടങ്ങളായെന്ന് റിപ്പോര്‍ട്ട്

പുലർച്ചെ 3:45 മുതൽ 4:04 വരെ നീണ്ടു നിന്ന ആസൂത്രിത ദൗത്യം. 19 മിനിറ്റ് ദെെർഘ്യമുള്ള ആക്രമണമാണ് ഇന്ത്യ നടത്തിയത്. മൂന്ന് ഘട്ടങ്ങളായാണ് ആക്രമണം നടത്തിയത്.

Last updated

മിന്നലാക്രമണത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍

പാകിസ്താനില്‍ ആക്രമണം നടത്തിയ വ്യോമസേനയെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. തിരിച്ചടിക്കുള്ള സ്വാതന്ത്ര്യം പ്രധാനമന്ത്രി സൈന്യത്തിന് നല്‍കിയിരുന്നു. അതിന് അനുസരിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നും കേന്ദ്രമന്ത്രി പറഞ്ഞു

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം-Live Blog

Last updated

തിരിച്ചടിക്കാൻ വന്ന പാകിസ്ഥാൻ പിന്തിരിഞ്ഞു

ഇന്ത്യയുടെ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാനെത്തിയ പാക് ശ്രമത്തെ സേന പരാജയപ്പെടുത്തി. ആക്രമണത്തിന് വന്ന പാകിസ്ഥാന്റെ എഫ്16 എസ് ആണ് പിന്തിരിഞ്ഞ് പോയത്.

Last updated

ആക്രമണത്തെ കുറിച്ച് മമത ബാനർജി

ഇന്ത്യന്‍ വ്യോമസേനയെ പ്രശംസിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി. സേന അതിശയിപ്പിക്കുന്ന പോരാളികളെന്ന് മമത.

Last updated

ഉന്നത മന്ത്രിമാർ ഉൾപ്പെടുന്ന കാബിറ്റ് മീറ്റിം​ഗ് നടക്കുന്നു

സുരക്ഷയെ സംബന്ധിച്ച് ഉന്നതതല യോ
ഗം ഡൽഹിയിൽ നടക്കുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിൽമ്മലാ സീതാരാമൻ, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിം
ഗ്, സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവൽ എന്നിവർ യോഗത്തിൽ പങ്കടുക്കുന്നു.

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം-Live Blog

Last updated

പാകിസ്താനിലും അടിയന്തര ഉന്നതതല യോഗം

പാക് തലസ്ഥാനമായ ഇസ്‍ലാമാബാദില്‍ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി അടിയന്തര ഉന്നതതല യോഗം വിളിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്താനാണ് യോഗമെന്ന് റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു.

Last updated

പഞ്ചാബ് അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

Last updated

സുരക്ഷ സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് മീറ്റിംഗ് നടക്കുന്നു

Last updated

രാജ്യാതിർത്തിയിലും, നിയന്ത്രണ രേഖയിലും (ലെെൻ ഓഫ് കൺട്രോൾ) കനത്ത ജാ​ഗ്രത പുലർത്തി വ്യോമസേന

Last updated

വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാകിസ്താന്‍ പുറത്തുവിട്ടു

വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാകിസ്താന്‍ പുറത്തുവിട്ടു.പാക് കരസേനാ വക്താവ് മേജര്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Last updated

ആക്രമണത്തെ കുറിച്ച് സുബ്രമണ്യം സ്വാമി

ആക്രമണം നടത്തിയതിൽ തെറ്റായി ഒന്നുമില്ലെന്ന് സുബ്രമണ്യം സ്വാമി. പാക് അധിനിവേശ കശ്മിർ ഇന്ത്യയുടെ ഭാഗം തന്നെയാണ്. നമ്മുടെ സ്വന്തം സ്ഥലത്ത് ബോംബിടുന്നതിൽ അന്താരാഷ്ട്ര നിയമ ലംഘനമില്ലെന്നും സുബ്രമണ്യം സ്വാമി

Last updated

ഇന്ത്യന്‍ സേനയെ പ്രശംസിച്ച് അരവിന്ദ് കെജ്‍രിവാള്‍

Last updated

ജമ്മു കശ്മീരിലും, ഇന്തോ-ചെെന അതിര്‍ത്തിയിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു

Last updated

ബലാകോട്ട, ചകോത്തി, മുസഫറാബാദ് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സേന ആക്രമണം നടത്തിയത്

കശ്മീരിലേക്കുള്ള തീവ്രവാദ നുഴഞ്ഞു കയറ്റത്തിന്റെ പ്രധാന കേന്ദ്രമാണ് ബലാകോട്ട

Last updated

സെെന്യത്തെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി

Last updated

പ്രധാനമന്ത്രി അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി

ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി - സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിലും ചൈന അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി

Last updated

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്താന്‍ രംഗത്തെത്തി

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്താന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

Last updated

ഇന്ന് പുലര്‍ച്ചെ 3.30നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം-Live Blog

മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 പൗണ്ട് ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകളിൽ വര്‍ഷിച്ചത്.

ഇരുനൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ബലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്.

ജെയ്ഷെ മുഹമ്മദിന്റെ താവളവും തകര്‍ത്തു.ആക്രമണം വ്യോമസേന സ്ഥിരീകരിച്ചു.

Last updated