LiveTV

Live

National

രാഷ്ട്രീയത്തിലേക്കുണ്ടോ? വാദ്രയുടെ മറുപടിയിങ്ങനെ..

മുറാദാബാദില്‍ വാദ്രയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

രാഷ്ട്രീയത്തിലേക്കുണ്ടോ? വാദ്രയുടെ മറുപടിയിങ്ങനെ..

രാഷ്ട്രീയ പ്രവേശം സ്ഥിരീകരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വാദ്ര രംഗത്തെത്തി. രാഷ്ട്രീയ പ്രവേശന സൂചന നല്‍കി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വാദ്രയുടെ സ്ഥിരീകരണം. അതിനിടെ മുറാദാബാദില്‍ വാദ്രയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

രാഷ്ട്രീയത്തിലേക്കുണ്ടോ? വാദ്രയുടെ മറുപടിയിങ്ങനെ..

രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാദ്ര നല്‍കിയ മറുപടി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ‌അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ച ശേഷം അക്കാര്യം ചിന്തിക്കുമെന്നാണ്. ജനങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയത്തിലിറങ്ങണമെന്നില്ല. പക്ഷേ രാഷ്ട്രീയ പ്രവേശത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട് വേണ്ടെന്ന് വെയ്ക്കണം. ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും വാദ്ര പറഞ്ഞു. യു.പിയിലെ മുറാദാബാദില്‍ ‌വാദ്രയെ മത്സരിക്കാന്‍ സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് യു.പിയിലെ കോണ്‍‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പ്രതികരിച്ചു.

രാഷ്ട്രീയത്തിലേക്കുണ്ടോ? വാദ്രയുടെ മറുപടിയിങ്ങനെ..

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു വിദൂഷകന്‍റെ കുറവാണ് വാദ്ര നികത്തുന്നതെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി രംഗത്തെത്തി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം തുടരുന്നതിനിടെയാണ് രാഷ്ട്രീയ പ്രവേശ സൂചന നല്‍കി വാദ്ര രംഗത്തെത്തിയത്.

രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചന നല്‍കി റോബര്‍ട്ട് വാദ്രയുടെ എഫ്.ബി പോസ്റ്റ്
Also Read

രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചന നല്‍കി റോബര്‍ട്ട് വാദ്രയുടെ എഫ്.ബി പോസ്റ്റ്