LiveTV

Live

National

യു.പിക്ക് പിന്നാലെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്.പി - ബി.എസ്.പി സഖ്യം 

ഉത്തര്‍ പ്രദേശില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എസ്.പിയും ബി.എസ്.പിയും തീരുമാനിച്ചിരുന്നു.

യു.പിക്ക് പിന്നാലെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്.പി - ബി.എസ്.പി സഖ്യം 

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും സഖ്യം പ്രഖ്യാപിച്ച് എസ്.പിയും ബി.എസ്.പിയും. നേരത്തെ ഉത്തര്‍ പ്രദേശില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എസ്.പിയും ബി.എസ്.പിയും തീരുമാനിച്ചിരുന്നു. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇരു പാര്‍ട്ടികളും ഇക്കാര്യം അറിയിച്ചത്.

യു.പിക്ക് പിന്നാലെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്.പി - ബി.എസ്.പി സഖ്യം 

ഉത്തര്‍ പ്രദേശില്‍ 38 സീറ്റുകളില്‍ ബി.എസ്.പിയും 37 സീറ്റുകളില്‍ എസ്.പിയും മത്സരിക്കുമെന്ന് മായാവ‌തിയും അഖിലേഷ് യാദവും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. മധ്യപ്രദേശിലെ 29 ലോക്സഭാ മണ്ഡലങ്ങളില്‍ മൂന്നിടത്താണ് എസ്.പി മത്സരിക്കുക. ബാക്കി മണ്ഡലങ്ങളില്‍ ബി.എസ്.പി മത്സരിക്കും. ഉത്തരാഖണ്ഡില്‍ ആകെയുള്ള അഞ്ച് ലോക്സഭാ മണ്ഡലങ്ങളില്‍ ഒരിടത്താണ് എസ്.പി മത്സരിക്കുക. ബാക്കി മണ്ഡലങ്ങളില്‍ ബി.എസ്.പി മത്സരിക്കും.

യു.പിക്ക് പിന്നാലെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്.പി - ബി.എസ്.പി സഖ്യം 

നേരത്തെ കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് എസ്.പിയും ബി.എസ്.പിയും ഒഴിവാക്കിയിരുന്നു. അതേസമയം സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മത്സരിച്ച അമേത്തിയിലും മത്സരിക്കാനില്ലെന്ന് മായാവതി - അഖിലേഷ് സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.