LiveTV

Live

National

കശ്മീരിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരന്‍ നെഹ്റുവെന്ന് അമിത് ഷാ

കശ്മീരിനെയോര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശങ്കപ്പെടേണ്ടെന്നും കോണ്‍ഗ്രസല്ല ബി.ജെ.പിയാണ് 

കശ്മീരിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരന്‍ നെഹ്റുവെന്ന് അമിത് ഷാ

കശ്മീരിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരന്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജമ്മുവില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു നെഹ്റുവിനെ കുറ്റപ്പെടുത്തി അമിത് ഷാ പരാമര്‍ശം നടത്തിയത്.

സ്വാതന്ത്ര്യത്തിന് ശേഷം കശ്മീര്‍ വിഷയം വലിച്ചിഴച്ചത് നെഹ്റുവാണെന്ന് അമിത് ഷാ ആരോപിച്ചു. ജമ്മു കശ്മീരിനേക്കാള്‍ ഗുരുതരമായിരുന്നു ഹൈദരാബാദിലും ജുനാഗഢിലും. പക്ഷേ പ്രഥമ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ പട്ടേല്‍ ഒരൊറ്റ രാത്രി കൊണ്ടാണ് ആ പ്രശ്നം പരിഹരിച്ചതെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിനെയോര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശങ്കപ്പെടേണ്ടെന്നും കോണ്‍ഗ്രസല്ല ബി.ജെ.പിയാണ് കേന്ദ്രം ഭരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിനെ വിട്ടുകൊടുക്കില്ലെന്നും പ്രശ്നം ഞങ്ങള്‍ പരിഹരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പരന്നു കിടക്കുന്ന ഓരോ അനധികൃത കുടിയേറ്റക്കാരനെയും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.