LiveTV

Live

National

‘ബീഫ് കഴിക്കുന്നവന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അത്ഭുതപ്പെടുത്തുന്നു’ ബി.ജെ.പി നേതാവ്

ഗോവധത്തിനെതിരായ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന ഒരു സംസ്ഥാനത്ത് ഗോമാംസം ഭക്ഷിക്കുന്ന ഒരാള്‍ എങ്ങനെ..

‘ബീഫ് കഴിക്കുന്നവന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അത്ഭുതപ്പെടുത്തുന്നു’ ബി.ജെ.പി നേതാവ്

ബീഫ് കഴിക്കുന്ന ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‍വര്‍ഗിയ. മധ്യപ്രദേശില്‍ നടന്ന ബി.ജെ.പി പരിപാടിക്കിടെയാണ് നേതാവിന്റെ വിവാദ പരാമര്‍ശം. ഗോവധത്തിനെതിരായ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന ഒരു സംസ്ഥാനത്ത് ഗോമാംസം ഭക്ഷിക്കുന്ന ഒരാള്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നു എന്നാണ് ബി.ജെ.പി നേതാവ് ചോദിക്കുന്നത്.

ബോപ്പാല്‍ സെന്‍ട്രലില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആരിഫ് മസൂദിനെ പരാമര്‍ശിച്ചായിരുന്നു വിജയ്‍വര്‍ഗിയയുടെ പ്രസ്താവന. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സുരേന്ദ്രനാഥ് സിംങിനെ പരാജയപ്പെടുത്തിയായിരുന്നു ആരിഫ് മസൂദ് വിജയിച്ചത്. ആള്‍ ഇന്ത്യ മുസ്‍ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം കൂടിയാണ് ആരിഫ് മസൂദ്.

''ഗോവധത്തിനെതിരായ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന ഒരു സംസ്ഥാനത്ത് ഗോമാംസം ഭക്ഷിക്കുന്ന ഒരാള്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. നമുക്കെല്ലാവര്‍ക്കും നാണക്കേടുണ്ടാക്കുന്ന കാര്യമാണിത്.'' ബി.ജെ.പി പ്രവര്‍ത്തകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു വിജയ്‍വര്‍ഗിയ. സുരേന്ദ്രനാഥ് സിംങിന്റെ പരാജയം തനിക്ക് കഠിന മനോവേദനയുണ്ടാക്കിയതായും വിജയ്‍വര്‍ഗിയ കൂട്ടിച്ചേര്‍ത്തു.