LiveTV

Live

National

ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ കേസ്; പിന്നില്‍ ബജ്റംഗ് ദള്‍ നേതാവെന്ന് പൊലീസ്

ഫെബ്രുവരി 12 നാണ് സ്കൂള്‍ ബസില്‍ നിന്നും ഇരട്ടക്കുട്ടികളായ വിദ്യാര്‍ഥികളെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 

ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ കേസ്; പിന്നില്‍ ബജ്റംഗ് ദള്‍ നേതാവെന്ന് പൊലീസ്

മധ്യപ്രദേശിലെ ചിത്രകോട്ടില്‍ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ വ്യാപക പ്രതിഷേധം അലയടിച്ചതോടെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍. ഫെബ്രുവരി 12 നാണ് സ്കൂള്‍ ബസില്‍ നിന്നും ഇരട്ടക്കുട്ടികളായ വിദ്യാര്‍ഥികളെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്.

ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ കേസ്; പിന്നില്‍ ബജ്റംഗ് ദള്‍ നേതാവെന്ന് പൊലീസ്

ഇന്ന് രാവിലെയാണ് ഉത്തര്‍പ്രദേശിലെ ബാണ്ടയിലെ നദിയില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ബജ്റംഗ് ദളിന്റെ പ്രാദേശിക നേതാവായ വിഷ്ണുകാന്ത് ശുക്ലയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് റെവ ഐ.ജി ചഞ്ചല്‍ ശേഖര്‍ അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയ്യാറാക്കിയതും നടപ്പാക്കിയതും വിഷ്ണുകാന്താണെന്നും എന്നാല്‍ ഇയാള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതി വിഷ്ണുകാന്തിന്റെ സഹോദരന്‍ പദം ശുക്ലയാണെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് രാമ രാജ്യം എന്ന് നമ്പര്‍ പ്ലേറ്റില്‍ എഴുതിയ ബൈക്കുകളും ബി.ജെ.പിയുടെ പതാക വഹിക്കുന്ന ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളെ വിട്ടുകിട്ടാന്‍ 20 ലക്ഷം രൂപ തങ്ങള്‍ മോചനദ്രവ്യമായി നേരത്തെ നല്‍കിയിരുന്നുവെന്നും ഇതിന് ശേഷം തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യം ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.