LiveTV

Live

National

‌ഇന്ത്യയുടെ പരാതികള്‍ പാക് സര്‍ക്കാരിനെ ധരിപ്പിക്കും; ഇന്ത്യാ സന്ദര്‍ശനത്തിനിടെ പാക് എം.പി

എം.പി രമേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി.

‌ഇന്ത്യയുടെ പരാതികള്‍ പാക് സര്‍ക്കാരിനെ ധരിപ്പിക്കും; ഇന്ത്യാ സന്ദര്‍ശനത്തിനിടെ പാക് എം.പി

പുല്‍വാമ ഭീകരാക്രമണത്തെ ചൊല്ലി പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതിനിടെ പാക് എം.പി ഇന്ത്യയില്‍. ഭരണകക്ഷിയായ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ എം.പി രമേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി.

കുംഭമേളയിലേക്കുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി എം.പി രമേഷ് കുമാര്‍ ഇന്ത്യയിലെത്തിയത്. പാകിസ്താന്‍ ഹിന്ദു കൌണ്‍സില്‍ സംഘാടകന്‍ കൂടിയാണ് രമേഷ് കുമാര്‍ വങ്കാവ്നി. പാകിസ്താന് ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാക് നിലപാട് ആവര്‍ത്തിച്ച അദ്ദേഹം ആരോപണ പ്രത്യാരോപണങ്ങള്‍ ഒരു ഗുണവും ചെയ്യില്ലെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പരാതികളും ആശങ്കകളും സര്‍ക്കാരിനെ ധരിപ്പിക്കുമെന്നും രമേഷ് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തില്‍ കൂടിയാണ് പാക് എം.പിയുടെ ഇന്ത്യ സന്ദര്‍ശനം.‌