LiveTV

Live

National

‘കറാച്ചി ബേക്കറി ഇന്ത്യനാണ്’ പാകിസ്താനുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരണം

പേരിലെ കറാച്ചിക്ക് പാകിസ്താനിലെ ഒറിജിനല്‍ കറാച്ചിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരിക്കുകയാണ് ബേക്കറിയുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പുറത്തിറക്കിയിരിക്കുന്ന കുറിപ്പില്‍.

‘കറാച്ചി ബേക്കറി ഇന്ത്യനാണ്’ പാകിസ്താനുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരണം

ബംഗളൂരുവിലെ കറാച്ചി ബേക്കറിക്ക് നേരെ ആക്രമണ ഭീഷണി നിലനില്‍ക്കെ വിശദീകരണക്കുറിപ്പുമായി ബേക്കറി അധികൃതര്‍. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കറാച്ചി ബേക്കറിക്ക് നേരെയും ഭീഷണിയുണ്ടായത്. ബേക്കറിയുടെ പേരിലെ കറാച്ചി ആയിരുന്നു പ്രശ്നം. പേര് മാറ്റണമെന്ന ആവശ്യവുമായി ആളുകള്‍ ബേക്കറിയിലേക്ക് സംഘടിച്ചെത്തുകയും, ഒടുവില്‍ ബേക്കറി അധികൃതര്‍ പേരിലെ കറാച്ചി മറച്ചുവെക്കുകയും ചെയ്തിരുന്നു.

പേരിലെ കറാച്ചിക്ക് പാകിസ്താനിലെ ഒറിജിനല്‍ കറാച്ചിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരിക്കുകയാണ് ബേക്കറിയുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പുറത്തിറക്കിയിരിക്കുന്ന കുറിപ്പില്‍.

ഇന്ത്യാ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറി താമസിച്ച ഖാന്‍ചന്ദ് രാംനനി എന്നയാളാണ് കറാച്ചി ബേക്കറി ആരംഭിച്ചത്. 1953ല്‍ ആരംഭിച്ച ബ്രാന്‍ഡിന് ഹൈദരാബാദിലും തെലങ്കാനയിലും ശാഖകളുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച സ്നേഹവും സ്വീകാര്യതയും ഇന്ത്യയിലും വിദേശത്തും ഒരുപോലെ ബേക്കറിയുടെ വളര്‍ച്ചക്ക് വ‌ഴിതെളിച്ചു. ഹൃദയം കൊണ്ട് കറാച്ചി ബേക്കറിയുടെ അന്തസത്ത ഇന്ത്യനാണ്, അതെന്നും അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. മറ്റെന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊഴിവാക്കണമെന്നും ബേക്കറി അധികൃതര്‍ ആവശ്യപ്പെട്ടു.

Also read: ആള്‍ക്കൂട്ട ഭീഷണി; പേരിലെ കറാച്ചി മറച്ച് ബംഗളൂരുവിലെ ബേക്കറി

വെള്ളിയാഴ്ച രാത്രിയാണ് ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലെ ബേക്കറിക്ക് മുമ്പില്‍ മുദ്രാവാക്യം വിളിച്ച് ആളുകള്‍ തടിച്ചുകൂടിയത്. രാജ്യസ്നേഹം വേണമെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാർ ബേക്കറിയുടെ പേര് മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതോടെ അക്രമം ഭയന്ന് ബേക്കറി ജീവനക്കാര്‍ ബോര്‍ഡിലെ കറാച്ചിയെന്ന ഭാഗം മറച്ച് വെക്കുകയായിരുന്നു.