LiveTV

Live

National

“റഫാല്‍ അഴിമതി, അമിത്ഷായുടെ മകന്റെ കമ്പനിയുടെ വളര്‍ച്ച, സുപ്രീംകോടതിയെ കബളിപ്പിക്കല്‍- മോദിയുണ്ടെങ്കില്‍ എല്ലാം നടക്കും”

മോദിയുണ്ടെങ്കില്‍ സാധ്യമാണ് എന്ന മുദ്രാവാക്യത്തെ മോദി കാലത്തെ അഴിമതിയാരോപണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പരിഹസിക്കുന്നത്.

“റഫാല്‍ അഴിമതി, അമിത്ഷായുടെ മകന്റെ കമ്പനിയുടെ വളര്‍ച്ച, സുപ്രീംകോടതിയെ കബളിപ്പിക്കല്‍- മോദിയുണ്ടെങ്കില്‍ എല്ലാം നടക്കും”

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മുദ്രാവാക്യത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ‘മോദിയുണ്ടെങ്കില്‍ എല്ലാം സാധ്യമാണ്’ എന്ന മുദ്രാവാക്യത്തെ മോദി കാലത്തെ അഴിമതിയാരോപണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പരിഹസിക്കുന്നത്.

ഇന്നലെ രാജസ്ഥാനിലെ റാലിയിലാണ് പ്രധാനമന്ത്രി പുതിയ മുദ്രാവാക്യം അവതരിപ്പിച്ചത്- മോദി ഹെ തൊ മുംകിന്‍ ഹേ അഥവാ മോദിയുണ്ടെങ്കില്‍ എല്ലാം നടക്കും. അസാധ്യമെന്ന് കരുതിയിരുന്ന പലതും നടപ്പാക്കിയെന്ന് അവകാശപ്പെട്ടായിരുന്നു മോദിയുടെ പുതിയ മുദ്രാവാക്യം. കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജില്‍ ഈ മുദ്രാവാക്യത്തെ പരിഹസിക്കുന്ന മീമുകള്‍ കാണാം‍.

റഫാല്‍ അഴിമതി, 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, മോദിയുടെ ബിരുദ വിഷയം, സുപ്രീംകോടതിയെ കബളിപ്പിക്കല്‍, അമിത് ഷായുടെ മകന്റെ കമ്പനിയുടെ വളര്‍ച്ച- കോണ്‍ഗ്രസിന്റെ കണ്ണില്‍ മോദിക്ക് മാത്രം സാധ്യമായത് ഇവയാണ്.