LiveTV

Live

National

ട്രെയിനില്‍ നിന്ന് വീണയാളെ തോളിലേറ്റി പൊലീസുകാരന്‍ ഓടിയത് ഒന്നര കിലോമീറ്റര്‍

ജീവന്‍ രക്ഷിക്കാന്‍ മറ്റു വഴികളില്ലാതായതോടെ പരിക്കേറ്റ ആളെയും ചുമലിലേറ്റി..

ട്രെയിനില്‍ നിന്ന് വീണയാളെ തോളിലേറ്റി പൊലീസുകാരന്‍ ഓടിയത് ഒന്നര കിലോമീറ്റര്‍

ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആളെയും തോളിലേറ്റി ഒന്നര കിലോമീറ്ററോളം ഓടി പൊലീസുകാരന്‍. മധ്യപ്രദേശിലെ ഹൊഷൻഗാബാദിലാണ് സംഭവം.

ട്രെയിനിൽ നിന്നും ഒരാൾ പുറത്തേക്ക് വീണെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പൂനം ബില്ലോർ എന്ന പൊലീസുകാരൻ. റെയിൽവേ ഗേറ്റിൽ നിന്ന് ഏറെ അകലെയായതിനാൽ ആംബുലൻസോ മറ്റ് വാഹനങ്ങളോ ലഭ്യമായിരുന്നുല്ല. ജീവന്‍ രക്ഷിക്കാന്‍ മറ്റു വഴികളില്ലാതായതോടെ പരിക്കേറ്റ ആളെയും ചുമലിലേറ്റി അടുത്തുള്ള സ്റ്റേഷന്‍ ലക്ഷ്യമാക്കി ഓടുകയായിരുന്നു പൊലീസുകാരന്‍.

റെയിൽവേ ട്രാക്കിലൂടെ ഓടിയ പൂനം ബില്ലോർ ആളെ പാഗ്ദാല്‍ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയും തുടർന്ന് ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. തലക്ക് പരിക്കേറ്റ ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.