LiveTV

Live

National

റഫാല്‍, തൊഴിലില്ലായ്മ, അഴിമതി- പ്രധാനമന്ത്രി സംവാദത്തിന് തയ്യാറാകണമെന്ന് രാഹുല്‍

കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും അവഗണിച്ച മോദി സര്‍ക്കാര്‍ വന്‍കിട വ്യവസായികൾക്ക് നല്‍കിയത് മൂന്നര ലക്ഷം കോടിയാണെന്ന് രാഹുല്‍ ഗാന്ധി

റഫാല്‍, തൊഴിലില്ലായ്മ, അഴിമതി- പ്രധാനമന്ത്രി സംവാദത്തിന് തയ്യാറാകണമെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും അവഗണിച്ച മോദി സര്‍ക്കാര്‍ വന്‍കിട വ്യവസായികൾക്ക് നല്‍കിയത് മൂന്നര ലക്ഷം കോടിയാണ്. റഫാല്‍, തൊഴിലില്ലായ്മ, അഴിമതി എന്നീ വിഷയങ്ങളില്‍ സംവാദത്തിന് പ്രധാനമന്ത്രി തയ്യാറാകണം. അധികാരത്തിലെത്തിയാല്‍ വീരമൃത്യു വരിച്ച അർദ്ധ സൈനികര്‍ക്ക് രക്തസാക്ഷിത്വ പദവി ലഭിക്കുന്ന തരത്തിൽ ചട്ടം പരിഷ്കരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന യങ് ഇന്ത്യ റെയ്സിങ് പരിപാടിയില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം. രാജ്യത്ത് കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വായ്പ നിഷേധിക്കപ്പെടുമ്പോള്‍ മോദി സര്‍ക്കാര്‍ 15 വന്‍ വ്യവസായികൾക്കായി മൂന്നര ലക്ഷം കോടി നല്‍കി. തൊഴിലില്ലായ്മ അംഗീകരിക്കാന്‍ പോലും തയ്യാറാകുന്നില്ല. വെറുപ്പിന്റെ അന്തരീക്ഷം പടര്‍ത്തുന്നു. നോട്ടസാധുവാക്കലെന്ന വലിയ അഴിമതിയുടെ സത്യം ഒരുനാള്‍ പുറത്ത് വരുമെന്നും രാഹുല്‍ പറഞ്ഞു.

ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബത്തിന്റെ അവസ്ഥ തനിക്ക് മനസിലാകും. തന്റെ പിതാവും മുത്തശ്ശിയും ഇത്തരത്തില്‍ ചിന്നിച്ചിതറിയതാണ്. സര്‍വകലാശാല തലപ്പത്ത് ബി.ജെ.പി - ആര്‍.എസ്.എസ് പ്രതിനിധികളാണുള്ളതെന്നും വിദ്യാഭ്യാസത്തെ ആയുധമാക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.