LiveTV

Live

National

കശ്മീരികള്‍ക്കെതിരായ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ പോരാട്ടം ഭീകരവാദത്തിനെതിരെയാണ്. കശ്മീരികള്‍ക്കെതിരെയല്ലെന്ന് പ്രധാനമന്ത്രി. ഭീകരവാദത്തിന്റെ ഇരകളാണ് കശ്മീരികളും. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കശ്മീരി യുവാക്കളെ കൂടെ നിര്‍ത്തണമെന്നും..

കശ്മീരികള്‍ക്കെതിരായ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

കശ്മീരികള്‍ക്കെതിരായ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ പോരാട്ടം ഭീകരവാദത്തിനെതിരെയാണ്. കശ്മീരിന് വേണ്ടിയാണ്. അല്ലാതെ കശ്മീരികള്‍ക്കെതിരെയല്ല. കശ്മീരികള്‍ക്കെതിരായ അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ടോങ്കില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഭീകരവാദത്തിന്റെ ഇരകളാണ് കശ്മീരികളും. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കശ്മീരി യുവാക്കളെ കൂടെ നിര്‍ത്തണമെന്നും മോദി പറഞ്ഞു.

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയപ്പോള്‍ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതാണ്. ഇന്ത്യ - പാക് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഇമ്രാന്‍ ഖാന്‍ വാക്ക് നല്‍കി. ഇമ്രാന്‍ ഖാന്‍ വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു.

അതേസമയം ജമ്മു കശ്മീരില്‍ വിഘടനവാദികളെ അടിച്ചമര്‍ത്താനുള്ള നീക്കം അധികൃതര്‍ കടുപ്പിച്ചു. നിലവിലെ സൈനിക വിന്യാസത്തിന് പുറമേ കേന്ദ്രം 100 കമ്പനി അര്‍ധസൈനികരെ കൂടി കശ്മീരിലേക്കയച്ചു. ഇവരെ ഇന്നും നാളെയുമായി കശ്മീരിലെ വിവിധ പ്രദേശങ്ങളിലായി വിന്യസിക്കും. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലികിനെ പൊലീസ് ഇന്നലെ രാത്രി‍യോടെ കസ്റ്റഡിയിലെടുത്തു. നേരത്തെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു.