LiveTV

Live

National

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് കെജ്‍രിവാള്‍ നിരാഹാരം തുടങ്ങും 

മാര്‍ച്ച് ഒന്ന് മുതല്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് കെജ്‍രിവാള്‍ നിരാഹാരം തുടങ്ങും 

ഡല്‍ഹിയുടെ പൂര്‍ണ സംസ്ഥാന പദവിക്കായി മാര്‍ച്ച് ഒന്ന് മുതല്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് കെജ്‍രിവാളിന്‍റെ സമര പ്രഖ്യാപനം. ജനം തെരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരമില്ലാത്ത അവസ്ഥയാണ് ഡല്‍ഹിയിലേതെന്നും അതിനാലാണ് സത്യഗ്രഹം ആരംഭിക്കുന്നതെന്നും കെജ്‍രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന വാക്ക് പ്രധാനമന്ത്രി പാലിക്കണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ പൂര്‍ണ സംസ്ഥാന പദവി വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഡല്‍ഹിയോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നാണ് കെജ്‍രിവാളിന്റെ അഭ്യര്‍ഥന.