LiveTV

Live

National

തമിഴ്നാട് എം.പി കാർ അപകടത്തിൽ മരിച്ചു

ഇന്ന് പുലർച്ചെ 5മണിയോടെ ഉണ്ടായ കാർ അപകടത്തിൽ എ.ഐ.എ.ഡി.എം.കെ എം.പി...

തമിഴ്നാട് എം.പി കാർ അപകടത്തിൽ മരിച്ചു

തമിഴ്നാട്ടിൽ ഇന്ന് പുലർച്ചെ 5മണിയോടെ ഉണ്ടായ കാർ അപകടത്തിൽ എ.ഐ.എ.ഡി.എം.കെ എം.പി മരിച്ചു. വില്ലുപുരം പാർലമെന്റ് മണ്ഡലത്തിലെ എം.പി എസ്. രാജേന്ദ്രൻ(62) ആണ് മരിച്ചത്. തിന്തിവനത്തിലേക്കുള്ള യാത്രക്കിടെ വില്ലുപുരത്ത് കാർ ഡിവൈഡറിലിടിച്ചാണ് അപകടം.

തലക്കും നെഞ്ചിലും പരിക്കേറ്റ രജേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.