LiveTV

Live

National

കശ്മീരിൽ വ്യാപക റെയ്ഡ്; അര്‍ധസൈനിക സേനയെ വിന്യസിച്ച് കേന്ദ്രം

ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര നോട്ടീസ് പ്രകാരമാണ് 100 കമ്പനി സേനയെ ശ്രീനഗറിലേക്ക് വ്യോമമാർഗം..

കശ്മീരിൽ വ്യാപക റെയ്ഡ്; അര്‍ധസൈനിക സേനയെ വിന്യസിച്ച് കേന്ദ്രം

ജമ്മു കശ്മീരിൽ വിഘടനവാദികൾക്കെതിരായ നടപടികൾക്ക് പിന്നാലെ അടിയന്തരമായി സംസ്ഥാനത്ത് 100 കമ്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ച് കേന്ദ്രം.

പുൽവാമ ഭീകരാക്രമണം നടന്നതിനു പിറകെ കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് നൽകിയിരുന്ന പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. വിഘടനവാദികളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രാത്രി റെയ്ഡ് നടന്നു. റെയ്ഡിനിടെയാണ് വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ കസ്റ്റഡിയിലെടുത്തത്. ജമാഅത്തെ ഇസ്‍ലാമി നേതാവ് അബ്ദുൽ ഹാമിദ് ഫയാസ് ഉൾപ്പെടെയുള്ളവരും അറസ്റ്റിലായിട്ടുണ്ട്.

ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര നോട്ടീസ് പ്രകാരമാണ് 100 കമ്പനി സേനയെ ശ്രീനഗറിലേക്ക് വ്യോമമാർഗം എത്തിച്ചത്. കഴിഞ്ഞ ദിവസം പുൽവാമ ഭീകരാക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് ആക്രമണത്തിന്‍റെ പൂർണ ഉത്തരവാദിത്തം പാക് തീവ്രവാദ സംഘടന ജയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അതിനുശേഷം സംസ്ഥാനത്ത് പ്രത്യേകിച്ച് കശ്മീർ താഴ്‍വരയിൽ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് വിഘടനവാദികളെ അടിച്ചമർത്താന്‍ കേന്ദ്രം നടപടികൾ ആരംഭിച്ചത്.