LiveTV

Live

National

രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തതായി ഭീകരവിരുദ്ധ വിഭാഗം

ഭീകര സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നരാണ് അറസ്റ്റിലായ രണ്ട് പേരുമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി

രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തതായി ഭീകരവിരുദ്ധ വിഭാഗം

ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തതായി ഭീകരവിരുദ്ധ വിഭാഗം. ഭീകര സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നവരാണ് അറസ്റ്റിലായ രണ്ട് പേരുമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി സിങ് പറഞ്ഞു. അതേസമയം ജമ്മുകാശ്മീരിലെ വാര്‍പൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു.

ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയില്‍ അംഗങ്ങളായ രണ്ട് കശ്മീര്‍ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തതെന്ന് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധവിഭാഗം അറിയിച്ചു. ഇവരില്‍ നിന്ന് പിസ്റ്റലുകളും തിരകളും കണ്ടെത്തിയിട്ടുണ്ടെന്നും യു.പി പോലീസ് മേധാവി പറഞ്ഞു. യു.പിയിലെ ഷഹരാന്‍പൂരില്‍ വച്ചായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

പുല്‍വാമ സ്വദേശിയായ അക്വിബ്, കുല്‍ഗാം സ്വദേശിയായ ഷാനവാസ് എന്നിവരാണ് അറസ്റ്റിലായതെന്ന് ഭീകരവിരുദ്ധ വിഭാഗം വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പാണോ ശേഷമാണോ ഇവര്‍ യു.പിയില്‍ എത്തിയതെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും അന്വേഷണം നടക്കുകയാണെന്നും യു.പി ഡി.ജി.പി ഒ.പി റാവത്ത് പറഞ്ഞു.

വാര്‍പൊരയില്‍ രാത്രിയില്‍ അവസാനിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പുനരാരംഭിക്കുകയായിരുന്നു. അക്രമണത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ സ്ഥലത്തുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ് സൈന്യം.