LiveTV

Live

National

കശ്മീരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ഭീഷണി ശ്രദ്ധയിപ്പെട്ടാല്‍ അടിയന്തര നടപടി എടുക്കാന്‍ കേന്ദ്രത്തിനും നേരത്തെ അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 11 സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.

കശ്മീരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

കശ്മീര്‍ സ്വദേശികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കി സുപ്രീംകോടതി. കശ്മീരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഭീഷണി ശ്രദ്ധയിപ്പെട്ടാല്‍ അടിയന്തര നടപടി എടുക്കാന്‍ കേന്ദ്രത്തിനും നേരത്തെ അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 11 സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ കേന്ദ്രത്തിനും ഈ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസയച്ചു. അക്രമം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.