LiveTV

Live

National

‘’ഫോട്ടോ ഷൂട്ട് നടന്നത് അന്നേ ദിവസം രാവിലെ’’: രാഹുല്‍ജി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തൂവെന്ന് ബി.ജെ.പി

പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി

‘’ഫോട്ടോ ഷൂട്ട് നടന്നത് അന്നേ ദിവസം രാവിലെ’’: രാഹുല്‍ജി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തൂവെന്ന് ബി.ജെ.പി

ഫെബ്രുവരി 14 ന് പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി. രാവിലെ നടന്ന ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോ ഉപയോഗിച്ച് രാഹുല്‍ ഗാന്ധി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. രാഹുലിന്റെ ട്വീറ്റിന് മറുട്വീറ്റുമായാണ് ബി.ജെ.പി മറുപടി നല്‍കിയിരിക്കുന്നത്.

''രാഹുല്‍ ജി, ഇന്ത്യ നിങ്ങളുടെ വ്യാജവാര്‍ത്തയില്‍ ക്ഷീണിച്ചിരിക്കുന്നു. അന്നേ ദിവസം രാവിലെ എടുത്ത ഫോട്ടോകള്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനായി പങ്കുവെക്കുന്നത് നിര്‍ത്തൂ.. ഒരു പക്ഷേ, ആക്രമണം നടക്കുമെന്ന് നിങ്ങള്‍ നേരത്തെ അറിഞ്ഞിരിക്കാം, എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ വിവരം അറിഞ്ഞത് വൈകിട്ടാണ്. അടുത്ത തവണ നല്ല അവസരത്തിനായി ശ്രമിക്കുക.. സൈനികരുടെ വീരമൃത്യുവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുക..''- എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് ബി.ജെ.പി നല്‍കിയ മറുപടി.

പ്രധാനമന്ത്രി ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ക്യാമറയ്ക്കു മുമ്പില്‍ നില്‍ക്കുന്ന നാല് ചിത്രങ്ങള്‍ രാഹുല്‍ ട്വീറ്റിലൂടെ പുറത്തുവിട്ടിരുന്നു. ''40 പട്ടാളക്കാര്‍ പുല്‍വാമയില്‍ രക്തസാക്ഷികളായി മൂന്നു മണിക്കൂറിനുശേഷം ‘പ്രൈം ടൈം മിനിസ്റ്റര്‍’ ഒരു സിനിമാ ഷൂട്ടിങ്ങിലായിരുന്നു'' -എന്നു കുറിച്ചുകൊണ്ടാണ് രാഹുല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഈ ട്വീറ്റിന് മറുപടിയുമായാണ് ബി.ജെ.പി ഇപ്പോള്‍ രംഗത്തെത്തിയത്.

Also read: നരേന്ദ്രമോദിയെ വീണ്ടും പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്