LiveTV

Live

National

ദേശസുരക്ഷയെക്കുറിച്ച് ദര്‍ശന രേഖ; കര്‍മ്മസമിതി രൂപീകരിച്ച് കോണ്‍ഗ്രസ്

2006ല്‍ മിന്നലാക്രമണം നടത്തിയപ്പോള്‍ കരസേനയുടെ ഉത്തര മേഖലാ കമാണ്ടര്‍ ആയിരുന്ന ലഫ്. ജനറല്‍ ഡി.എസ് ഹൂഡയാണ് സമിതി തലവന്‍.

ദേശസുരക്ഷയെക്കുറിച്ച് ദര്‍ശന രേഖ; കര്‍മ്മസമിതി രൂപീകരിച്ച് കോണ്‍ഗ്രസ്

ദേശസുരക്ഷയെക്കുറിച്ച് ദര്‍ശന രേഖ തയ്യാറാക്കാനൊരുങ്ങി കോണ്‍ഗ്രസ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതിനായി കര്‍മ്മസമിതിയും രൂപീകരിച്ചു. 2006ല്‍ മിന്നലാക്രമണം നടത്തിയപ്പോള്‍ കരസേനയുടെ ഉത്തര മേഖലാ കമാണ്ടര്‍ ആയിരുന്ന ലഫ്. ജനറല്‍ ഡി.എസ് ഹൂഡയാണ് സമിതി തലവന്‍.

പുല്‍വാമ ഭീകര ആക്രമണത്തോടെ രാജ്യ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കവെയാണ് കോണ്‍ഗ്രസിനെ തീരുമാനം. ദേശ സുരക്ഷ സംബന്ധിച്ച് ദര്‍ശന രേഖ തയ്യാറാക്കും. സമീപ കാലത്ത് പ്രതിരോധ മേഖലയില്‍ സ്വീകരിച്ച സുപ്രധാന നീക്കമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്ന മിന്നല്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ ഉദ്യോഗസ്ഥനെ തന്നെയാണ് കോണ്‍ഗ്രസ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

വിഷയം സംബന്ധിച്ച് ഹൂഡ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. വിരമിച്ച പൊലീസ്, സൈനിക ഉദ്യോഗസ്ഥരും കര്‍മ്മ സമിതിയിലുണ്ടാക്കും. തെരഞ്ഞെടുത്ത പ്രതിരോധ വിദഗ്ധരുമായി കൂടിയാലോചന നടത്തിയാണ് മാര്‍ഗരേഖ തയ്യാറാക്കുക. ദേശസുരക്ഷ നേരിടുന്ന വെല്ലുവികള്‍ സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ടും ഒരു മാസത്തിനകം തയ്യാറാക്കും.