LiveTV

Live

National

‘മൂന്ന് കിലോ ബീഫ് പിടിക്കും, പക്ഷേ, മോദിക്ക് 350 കിലോ ആര്‍.ഡി.എക്‌സ് കണ്ടെത്താനാവില്ല’ കോണ്‍ഗ്രസ് നേതാവ്

വിവാദമായതിന് പിന്നാലെ തന്റെ ട്വീറ്റ് ന്യായീകരിച്ച് യൂസുഫ് വീണ്ടും രംഗത്തെത്തി. ‘ഞാന്‍ പറഞ്ഞത് യാഥാര്‍ഥ്യമാണ്. നിങ്ങള്‍ക്കത് നിഷേധിക്കാനാകുമോ?...

‘മൂന്ന് കിലോ ബീഫ് പിടിക്കും, പക്ഷേ, മോദിക്ക് 350 കിലോ ആര്‍.ഡി.എക്‌സ് കണ്ടെത്താനാവില്ല’ കോണ്‍ഗ്രസ് നേതാവ്

മൂന്ന് കിലോഗ്രാം ബീഫ് കണ്ടെത്തും എന്നാല്‍ 350 കിലോ ആര്‍.ഡി.എക്‌സ് കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘത്തിനും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്. ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റ് ഹാറൂണ്‍ യൂസുഫാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു യൂസുഫിന്റെ പരാമര്‍ശം.

ഹാറൂണ്‍ യൂസുഫിന്റെ വിവാദ താരതമ്യത്തിനെതിരെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിക്കഴിഞ്ഞു. യൂസുഫിന്റെ വാക്കുകള്‍ നിരുത്തരവാദപരവും ഞെട്ടിക്കുന്നതുമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ഇരട്ടമുഖമാണ് യൂസുഫിന്റെ വാക്കുകളിലൂടെ പുറത്തായിരിക്കുന്നത് എന്നായിരുന്നു ബി.ജെ.പി ഡല്‍ഹി വൈസ് പ്രസിഡന്റ് രാജിവ് ബബ്ബര്‍ പറഞ്ഞത്.

വിവാദമായതിന് പിന്നാലെ തന്റെ ട്വീറ്റ് ന്യായീകരിച്ച് യൂസുഫ് വീണ്ടും രംഗത്തെത്തി. 'ഞാന്‍ പറഞ്ഞത് യാഥാര്‍ഥ്യമാണ്. നിങ്ങള്‍ക്കത് നിഷേധിക്കാനാകുമോ? മതസ്പര്‍ധ വളര്‍ത്തുന്നത് കൊലപാതകങ്ങളിലൂടെയാണ്. മൂന്ന് കിലോ ബീഫിന്റെ പേരില്‍ നിങ്ങള്‍ക്ക് നിരപരാധികളെ കൊന്നൊടുക്കാം. പക്ഷേ 350 കിലോ ആര്‍.ഡി.എക്‌സ് പിടികൂടാനാകില്ല.'യൂസുഫ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.