LiveTV

Live

National

പ്രധാനമന്ത്രി ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തില്‍

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി മോദി കൂടിക്കാഴ്ച്ച നടത്തും

പ്രധാനമന്ത്രി ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തില്‍

ഉഭയക്ഷി ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയയിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് പുലർച്ചെയാണ് പ്രധാനമന്ത്രി ദക്ഷിണ കൊറിയയിലെത്തിയത്. 2015ന് ശേഷം ഇത് രണ്ടാം തവണയാണ് മോദി ദ.കൊറിയയിലെത്തുന്നത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി മോദി കൂടിക്കാഴ്ച്ച നടത്തും.

ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാര-നയതന്ത്ര ബന്ധം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദി കൊറിയയിലെത്തിയിരിക്കുന്നത്. തന്ത്രപധാന ഇടപാടുകളിൽ ഇന്ത്യയുമായി സഹകരിക്കുന്ന ദക്ഷിണ കൊറിയ രാജ്യത്തിന്റെ പ്രധാനപ്പെട്ട പങ്കാളിയാണെന്ന് ഇന്ത്യ വിടും മുൻപ് മോദി ട്വിറ്ററിൽ കുറിച്ചു.

ദക്ഷിണ കൊറിയൻ സന്ദർശനത്തിന്റെ ഭാഗമായി ഉഭയക്ഷി ചർച്ചകളിൽ പങ്കെടുക്കുന്നതിന് പുറമെ, മഹാത്മാഗാന്ധിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്യും. കൂടാതെ കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട സിയോൾ സമാധാന പുരസ്ക്കാരവും ഏറ്റുവാങ്ങുന്ന മോദി, ദക്ഷിണ കൊറിയയിലുള്ള ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.