LiveTV

Live

National

സീറ്റ് പങ്കിട്ട് എസ്.പിയും ബി.എസ്.പിയും; മോദിയുടെയും യോഗിയുടെയും മണ്ഡലങ്ങളില്‍ എസ്.പി മത്സരിക്കും 

എസ്.പി 37 സീറ്റിലും ബി.എസ്.പി 38 സീറ്റിലും മത്സരിക്കും.

സീറ്റ് പങ്കിട്ട് എസ്.പിയും  ബി.എസ്.പിയും; മോദിയുടെയും യോഗിയുടെയും മണ്ഡലങ്ങളില്‍ എസ്.പി മത്സരിക്കും 

ഉത്തര്‍പ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തില്‍ എസ്.പിയും ബി.എസ്.പിയും തമ്മില്‍ ധാരണയായി. എസ്.പി 37 സീറ്റിലും ബി.എസ്.പി 38 സീറ്റിലും മത്സരിക്കും. ഇരു പാര്‍ട്ടികളും മത്സരിക്കുന്ന ലോക്സഭ മണ്ഡലങ്ങളുടെ പട്ടികയും പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗൊരഖ്പൂറിലും എസ്.പിയാണ് മത്സരിക്കുന്നത്.

സീറ്റ് പങ്കിട്ട് എസ്.പിയും  ബി.എസ്.പിയും; മോദിയുടെയും യോഗിയുടെയും മണ്ഡലങ്ങളില്‍ എസ്.പി മത്സരിക്കും 

ആകെ 80 ലോക്സഭാ മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. അമേതിയിലും റായ്ബറേലിയിലും മത്സരിക്കില്ലെന്ന് സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. ബാക്കി മൂന്ന് സീറ്റുകളില്‍ അജിത് സിങിന്‍റെ രാഷ്ട്രീയ ലോക് ദള്‍ മത്സരിക്കുമെന്നാണ് സൂചന.

സീറ്റ് പങ്കിട്ട് എസ്.പിയും  ബി.എസ്.പിയും; മോദിയുടെയും യോഗിയുടെയും മണ്ഡലങ്ങളില്‍ എസ്.പി മത്സരിക്കും 

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെയാണ് എസ്.പിയും ബി.എസ്.പിയും ഉത്തര്‍പ്രദേശില്‍ സഖ്യം രൂപീകരിച്ചത്. കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശില്‍ 80 സീറ്റുകളിലും മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.