LiveTV

Live

National

“40 ജവാന്മാരുടെ വീരമൃത്യുവിൽ രാജ്യം കരഞ്ഞപ്പോള്‍ മോദി ജിം കോർബെറ്റിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു”

വീഡിയോ ഷൂട്ടിംഗിലായിരുന്നു മോദി. 6:30 വരെ ഷൂട്ടിങ് തുടർന്നു. അപ്പോഴേക്കും ഭീകരാക്രമണം നടന്ന് 4 മണിക്കൂര്‍ പിന്നിട്ടു. സ്വന്തം ബ്രാന്‍റിംഗിലാണ് മോദിയുടെ ശ്രദ്ധയെന്നും കോൺഗ്രസ്

“40 ജവാന്മാരുടെ വീരമൃത്യുവിൽ രാജ്യം കരഞ്ഞപ്പോള്‍ മോദി ജിം കോർബെറ്റിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു”

പുൽവാമ ഭീകരാക്രമണത്തിൽ 40 ജവാന്മാരുടെ വീരമൃത്യുവിൽ രാജ്യം കരഞ്ഞ മണിക്കൂറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിം കോർബെറ്റിലെ ദേശീയ പാർക്കിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്. അവിടെ വീഡിയോയുടെ ഷൂട്ടിംഗിലായിരുന്നു മോദി. 6:30 വരെ ഷൂട്ടിങ് തുടർന്നു. 6:45ന് ചായയും ലഘുഭക്ഷവും കഴിച്ചു. അപ്പോഴേക്കും പുല്‍വാമയില്‍‌ ഭീകരാക്രമണം നടന്ന് 4 മണിക്കൂര്‍ പിന്നിട്ടു. മോദിയുടെ നടപടി എത്ര ഭയാനകമാണ്. സ്വന്തം ബ്രാന്‍റിംഗിലാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി.

പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും വീഴ്ച്ച അക്കമിട്ട് വിമർശിക്കുകയാണ് കോണ്‍ഗ്രസ്. കശ്മീരിലെ ആക്രമണം അറിഞ്ഞിട്ടും മോദി നാല് മണിക്കൂര്‍ ചിത്രീകരണം തുടര്‍ന്നുവെന്ന് പറഞ്ഞ കോൺഗ്രസ്, ചിത്രീകരണത്തിന്റെ ഫോട്ടോയും പുറത്തുവിട്ടു.

“40 ജവാന്മാരുടെ വീരമൃത്യുവിൽ രാജ്യം കരഞ്ഞപ്പോള്‍ മോദി ജിം കോർബെറ്റിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു”

മലയാളി സെെനികന്റെ മൃതദേഹത്തിനരികെ നിന്ന് ഫോട്ടോ എടുത്ത കണ്ണന്താനത്തിനെതിരേയും കോണ്‍ഗ്രസ് രംഗത്ത് വന്നു. വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹത്തിന് മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത ബി.ജെ.പി മന്ത്രി, സെെന്യത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് സുർജേവാല കുറ്റപ്പെടുത്തി. ഇതിനു പുറമെ, പ്രധാനമന്ത്രിയും സെെനികരുടെ മൃതദേഹത്തെ അവഹേളിച്ചു. ഡല്‍ഹിയില്‍ മൃതദേഹം എത്തിച്ചപ്പോള്‍ പ്രധാനമന്ത്രി എത്തിയത് ഒരു മണിക്കൂര്‍ വൈകിയാണ്. ഇത് ദൗർഭാഗ്യകരമായിപ്പോയെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.

“40 ജവാന്മാരുടെ വീരമൃത്യുവിൽ രാജ്യം കരഞ്ഞപ്പോള്‍ മോദി ജിം കോർബെറ്റിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു”

സെെനികർക്ക് വേണ്ട പരിഗണന സർക്കാർ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ്, പുൽവാമ ഭീകാരക്രമണത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. മേഖലയിൽ ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എങ്ങനെയെത്തിയെന്ന് സുർജേവാല ചോദിച്ചു.

മോശം കാലാവസ്ഥയില്‍ കുടുങ്ങിക്കിടന്ന ജവാന്മാരെ എന്തുകൊണ്ട് വിമാന മാര്‍ഗം എത്തിച്ചില്ല. മോദിക്ക് രാജ്യത്തെ സൈന്യത്തേക്കാൾ താൽപര്യം അധികാരം നിലനിർത്തുന്നതിലാണ്. അദ്ദേഹത്തിന് വോട്ടിലാണ് കണ്ണ്, ജവാന്മാരുടെ ജീവനല്ല. രാജ്യം ഭീകരരുടെ ഭീഷണിയില്‍ നില്‍ക്കെ ഉലകം ചുറ്റുന്ന മോദി, സുരക്ഷ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

“40 ജവാന്മാരുടെ വീരമൃത്യുവിൽ രാജ്യം കരഞ്ഞപ്പോള്‍ മോദി ജിം കോർബെറ്റിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു”

സൈനികരുടെ ജീവത്യാഗത്തെ ബി.ജെ.പി അവഗണിക്കുകയാണ്. അമിത് ഷായും മോദിയും ആക്രമണത്തെ രാഷ്ട്രീയവത്‌കരിക്കാനാണ് ശ്രമിച്ചത്. ഭീകരാക്രമണത്തിന് മുമ്പ് ഇറങ്ങിയ ജയ്ഷെ ഇ മുഹമ്മദിന്റെ വീഡിയോകൾ സർക്കാർ അവഗണിച്ചതു കൊണ്ടാണ് വലിയൊരു ദുരന്തത്തിന് രാജ്യം സാക്ഷിയാകേണ്ടി വന്നതെന്നും സുർജേവാല പറഞ്ഞു.