LiveTV

Live

National

ട്രാന്‍സ്ജെന്‍ഡര്‍ പൂജാരിയെ കഴുത്തറുത്ത് കൊന്ന സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

ഫെബ്രുവരി 14 ന് ക്ഷേത്രത്തിനകത്ത് പൂജയിലായിരിക്കെയാണ് രാജാത്തി കൊല്ലപ്പെടുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ പൂജാരിയെ കഴുത്തറുത്ത് കൊന്ന സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

തമിഴ്നാട് തൂത്തുക്കുടിയില്‍ ട്രാന്‍സ്ജെന്‍ഡറായ പൂജാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. 38 വയസ്സുള്ള രാജാത്തിയെയാണ് ക്ഷേത്രത്തിനുള്ളില്‍ തന്നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതക കുറ്റവും ഗുണ്ടാ ആക്ടും അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഫെബ്രുവരി 14 ന് ക്ഷേത്രത്തിനകത്ത് പൂജയിലായിരിക്കെയാണ് രാജാത്തി കൊല്ലപ്പെടുന്നത്. അറസ്റ്റിലായ മരുതും സുഹൃത്ത് സ്നോവിനും ക്ഷേത്രത്തിലെത്തി രാജാത്തിയെ അരിവാളുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു...

മൃതദേഹത്തില്‍ നിന്ന് ശിരസ് വെട്ടിമാറ്റിയിരുന്നു. ശരീരം കഷ്ണങ്ങളാക്കി മുറിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. തല കണ്ടെത്തിയത് ക്ഷേത്രത്തിന് പുറത്തുനിന്നാണ്... സംഭവത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.

മരുത് തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങുകയും സ്നേവിനെ അതിനടുത്ത ദിവസം കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു.. ചോദ്യം ചെയ്യലില്‍ മരുത് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.. രാജാത്തിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് മരുത് സമ്മതിച്ചു.

അടുപ്പത്തിലായിരുന്ന സമയത്ത് രാജാത്തി മരുതിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. ക്ഷേത്രത്തിന് പുറത്ത് രാജാത്തിയുടെ സഹായത്താല്‍ മരുത് ഒരു കട തുടങ്ങുകയും ചെയ്തു.. വെള്ളം വിതരണം ചെയ്യാനായി അവര്‍ ഒരു ലോറിയും വാങ്ങിയിരുന്നു. പിന്നീടാണ് മരുതിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് രാജാത്തി അറിയുന്നത്... അതോടെ മരുതിനെ സാമ്പത്തികമായി സഹായിക്കുന്നത് അവള്‍ അവസാനിപ്പിച്ചു. ക്ഷേത്രത്തിലേക്ക് വരുന്നതും വിലക്കി.

ബന്ധം അവസാനിപ്പിച്ച ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി മരുത് രാജാത്തിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു...