LiveTV

Live

National

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയല്ല, ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലും: സാധാരണക്കാരോട് നേരിട്ട് സംവദിച്ച് രാഹുലും പ്രിയങ്കയും

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിന് പകരം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയല്ല, ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലും: സാധാരണക്കാരോട് നേരിട്ട് സംവദിച്ച് രാഹുലും പ്രിയങ്കയും

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിന് പകരം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. ഉത്തര്‍പ്രദേശിലെ ഷാമിലിയില്‍ ഇന്ന് രാഹുലും പ്രിയങ്കയിലും പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി.

ജനങ്ങളെ നേരിട്ട് കേള്‍ക്കാള്‍ സമയം ചെലവഴിക്കണമെന്ന് നേതാക്കള്‍ക്ക് രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ മേലേത്തട്ടില്‍ നിന്ന് അത്ഭുതം പ്രവര്‍ത്തിക്കാനാകില്ലെന്നും താഴെത്തട്ടുമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും പ്രിയങ്കാഗാന്ധിയും നേതാക്കളെ അറിയിച്ചു.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയല്ല, ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലും: സാധാരണക്കാരോട് നേരിട്ട് സംവദിച്ച് രാഹുലും പ്രിയങ്കയും

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി കഴിയുന്നിടത്തോളം സന്ദര്‍ഭങ്ങളില്‍ ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. ഇന്ന് ഉത്തര്‍പ്രദേശിലെ ഷാമിലിയില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ അമിത് കുമാറിന്റെ കുടുംബത്തെ കാണാനെത്തിയതായിരുന്നു ഇരുവരും. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യയും പി.സി.സി അധ്യക്ഷന്‍ രാജ് ബബാറും ഒപ്പമുണ്ടായിരുന്നു. ശേഷം സമീപത്തെ ദാബയിലെത്തി ഇരുവരും പ്രദേശവാസികളുമായി സംസാരിച്ചു. വിവിധ വിഷയങ്ങളുന്നയിച്ച് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി പേരെത്തി. സെല്‍ഫി ആവശ്യപ്പെട്ടെത്തിയവരെയും ഇരുവരും നിരാശരാക്കിയില്ല.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന കോണ്‍ഗ്രസിന്റെ പതിവ് രീതി ഒഴിവാക്കാനാണ് തീരുമാനം. ജനങ്ങളുമായി അടുത്തിടപഴകാന്‍ കഴിയുന്ന രീതിയിലാണ് പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ റോഡ് ഷോകള്‍ നടത്തിയത് ഫലപ്രദമായെന്നും വിലയിരുത്തുന്നു. മോദിയുടെ മന്‍ കി ബാത്തിനെ വിമര്‍ശിച്ച് ജനങ്ങളുമായി സംവദിക്കുന്ന രീതിയില്‍ ചോദ്യോത്തര മാതൃകയില്‍ രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടികള്‍ നേരത്തെ തന്നെ മാറ്റിയിരുന്നു.

പ്രചാരണവിഷയങ്ങള്‍ താഴെത്തട്ടിലേക്ക് വരെ എത്തിക്കാനാകും വിധമായിരിക്കണം പ്രചാരണമെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ മേലെത്തട്ടില്‍ നിന്നും അത്ഭുതം പ്രവര്‍ത്തിക്കാനാകില്ലെന്നും താഴെത്തട്ടില്‍ നിന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും പ്രിയങ്ക ഗാന്ധിയും നിര്‍ദേശിച്ചിരുന്നു.

ഇന്നലെ 3 വീതം എ.ഐ.സി.സി സെക്രട്ടറിമാരെ കിഴക്കന്‍-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനായി രാഹുല്‍ നിയമിച്ചിരുന്നു. സുബൈര്‍ ഖാന്‍, കുമാര്‍ ആഷിഷ്, ബജിറാവു ഖാദെ എന്നിവരെയാണ് പടിഞ്ഞാറന്‍ യു.പിക്കായി നിയമിച്ചിട്ടുള്ളത്. കിഴക്കന്‍ യു.പിക്കായി റാണ ഗോസ്വാമി, ദിരാജ് ഗുര്‍ജര്‍, രോഹിത് ഛൌധരി എന്നിവരെയും നിയമിച്ചു.