LiveTV

Live

National

പാക് തടവുകാരന്‍ രാജസ്ഥാന്‍ ജയിലില്‍ കൊല്ലപ്പെട്ടു

ചാരവൃത്തി കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്

പാക് തടവുകാരന്‍ രാജസ്ഥാന്‍ ജയിലില്‍ കൊല്ലപ്പെട്ടു

രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാകിസ്താന്‍ തടവുകാരന്‍ കൊല്ലപ്പെട്ടു. സഹതടവുകാരാണ് കൊലയ്ക്ക് പിന്നിലെന്ന് ജയില്‍ ഐ.ജി അറിയിച്ചു. ശക്കീറുല്ല എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്.

ചാരവൃത്തി കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്നു ശക്കീറുല്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് ജയിലിലെത്തി പരിശോധന നടത്തി. തടവുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് തടവുകാരന്‍ ജയിലില്‍ കൊല്ലപ്പെട്ടത്. പുല്‍വാമ ഭീകരാക്രമണത്തില്‍ പാക് സൈന്യത്തിനും ഐ.എസ്.ഐക്കും നേരിട്ട് പങ്കുണ്ടെന്ന് സുരക്ഷാസേന വ്യക്തമാക്കിയിരുന്നു.