LiveTV

Live

National

മര്യാദക്ക് ആ ചെരുപ്പ് അഴിക്ക്... സൈനികന്റെ ശവസംസ്കാര ചടങ്ങിനിടെ ബി.ജെ.പി മന്ത്രിമാരോട് പൊട്ടിത്തെറിച്ച് ബന്ധുക്കള്‍

കേന്ദ്രമന്ത്രി സത്യപാല്‍ സിങ്, ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്, മീററ്റ് ബി.ജെ.പി എം.എല്‍.എ രാജേന്ദ്ര അഗര്‍വാള്‍ തുടങ്ങിയവര്‍ സംസ്കാര ചടങ്ങിന് എത്തിയിരുന്നു

മര്യാദക്ക് ആ ചെരുപ്പ് അഴിക്ക്... സൈനികന്റെ ശവസംസ്കാര ചടങ്ങിനിടെ ബി.ജെ.പി മന്ത്രിമാരോട് പൊട്ടിത്തെറിച്ച് ബന്ധുക്കള്‍

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്റെ ശവസംസ്കാര ചടങ്ങിനിടെ 'ഷൂ' അഴിക്കാതിരുന്ന ബി.ജെ.പി മന്ത്രിമാരോട് പൊട്ടിത്തെറിച്ച് ബന്ധുക്കള്‍. 40 ലേറെ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ തിങ്കാഴ്ച പുല്‍വാമയില്‍ തന്നെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു സൈനികരിലൊരാളായ അജയ് കുമാറിന്റെ ശവസംസ്കാര ചടങ്ങിനിടെയാണ് സംഭവം.

കേന്ദ്രമന്ത്രി സത്യപാല്‍ സിങ്, ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്, മീററ്റ് ബി.ജെ.പി എം.എല്‍.എ രാജേന്ദ്ര അഗര്‍വാള്‍ തുടങ്ങിയവര്‍ ശവസംസ്കാര ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ അജയ് കുമാറിന്റെ ഭൌതിക ശരീരം ദഹിപ്പിക്കുന്ന സമയത്തും ബി.ജെ.പി നേതാക്കള്‍ ഷൂ അഴിക്കാന്‍ തയാറായില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളാണ് ബി.ജെ.പി നേതാക്കളോട് പൊട്ടിത്തെറിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബി.ജെ.പി നേതാക്കളോട് അജയ് കുമാറിന്റെ ബന്ധുക്കള്‍ തട്ടിക്കയറുന്നതും ചെരുപ്പ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോയില്‍. ബന്ധുക്കള്‍ പൊട്ടിത്തെറിച്ചതോടെ നേതാക്കള്‍ മാപ്പ് പറയുന്നതും ഷൂ അഴിച്ചുമാറ്റുന്നതും വീഡിയോയിലുണ്ട്. മറ്റൊരു വീഡിയോയില്‍ അഗര്‍വാളും സത്യപാല്‍ സിങും സംഭാഷണത്തിനിടെ ചിരിക്കുന്നതും കാണാം.