LiveTV

Live

National

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യം 

തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചു.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യം 

തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചു. അണ്ണാ ഡി.എം.കെ.യുമായി ബി.ജെ.പി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണു നടപടി. പുതുച്ചേരിയിൽ ഉൾപ്പെടെ 10 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഡി.എം.കെ 20 മുതൽ 25 വരെ സീറ്റുകളിലും മറ്റു സീറ്റുകളിൽ ചെറുകക്ഷികളുമായിരിക്കും മത്സരിക്കുക.

തമിഴ്നാട്ടിൽ 39 ലോക്സഭാ മണ്ഡലങ്ങളും പുതുച്ചേരിയിൽ ഒരു ലോക്സഭാ മണ്ഡലവുമാണ് ഉള്ളത്. ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഇടത് പാര്‍ട്ടികളും വി.സി.കെ, എം.ഡി.എം.കെ, ഐ.യു.എം.എല്‍ പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാവും. കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നികാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്. സഖ്യം തീരുമാനിച്ചതോടെ ഡി.എം.കെ യുപിഎയില്‍ തിരിച്ചെത്താനും വഴിതെളിഞ്ഞു.