LiveTV

Live

National

ഇമ്രാന്‍ഖാനെ പിന്തുണച്ച അഫ്രീദിക്ക് ട്വിറ്ററില്‍ പൊങ്കാല

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്നും തെളിവുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഇന്ത്യ കൈമാറണമെന്നുമായിരുന്നു ഇമ്രാന്‍ഖാന്‍ പറഞ്ഞത്.

ഇമ്രാന്‍ഖാനെ പിന്തുണച്ച അഫ്രീദിക്ക് ട്വിറ്ററില്‍ പൊങ്കാല

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ പ്രസ്താവനക്ക് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. ട്വിറ്ററിലൂടെയാണ് പാക് പ്രധാനമന്ത്രിയെ അനുകൂലിച്ച് അഫ്രീദി രംഗത്തെത്തിയിരിക്കുന്നത്. അഫ്രീദിയുടെ ട്വീറ്റിനെതിരെ വൈകാതെ പ്രതികരണങ്ങളും വന്നിട്ടുണ്ട്.

Also read: പുല്‍വാമ ഭീകരാക്രമണം: പാക് വെബ് സൈറ്റുകള്‍ക്കു നേരെ സൈബര്‍ ആക്രമണം

Also read: പുല്‍വാമ: മുഖ്യ സൂത്രധാരനെ വധിച്ചു; നാല് സൈനികര്‍ക്ക് വീരമൃത്യു

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്നും തെളിവുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഇന്ത്യ കൈമാറണമെന്നുമായിരുന്നു ഇമ്രാന്‍ഖാന്‍ പറഞ്ഞത്. ഇന്ത്യക്കെതിരെ മുന്നറിയിപ്പ് നല്‍കാനും ഇമ്രാന്‍ ഖാന്‍ മുതിര്‍ന്നു. ഇന്ത്യ യുദ്ധത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നായിരുന്നു ഇമ്രാന്‍ഖാന്‍ പറഞ്ഞത്. യുദ്ധം തുടങ്ങുന്നത് മനുഷ്യരാണെങ്കിലും തീരുന്നത് എങ്ങനെയാണെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇമ്രാന്‍ഖാന് പരസ്യ പിന്തുണയുമായി അഫ്രീദി എത്തിയത്.

കഴിഞ്ഞദിവസം പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ 250 കിലോഗ്രാമിലേറെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ചാവേറിനൊപ്പം പൊട്ടിത്തെറിച്ചായിരുന്നു ആക്രമണം. ജെയ്‌ശെ മുഹമ്മദ് എന്ന ഭീകരസംഘടന ആക്രമണം നടന്ന ഉടന്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.