LiveTV

Live

National

സൗദി കിരീടാവകാശിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്

പ്രോട്ടോക്കോള്‍ മറികടന്ന് ഇന്നലെ ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിയ മോദി അതിഥിയെ ആലിംഗനം ചെയ്യുകയും ചെയ്തു

സൗദി കിരീടാവകാശിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച  നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്

സൌദി കിരീടാവകാശിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. നരേന്ദ്ര മോദിയുടെ പെരുമാറ്റം പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശം.

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൌദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് സ്വീകരിച്ചത്. പ്രോട്ടോക്കോള്‍ മറികടന്ന് ഇന്നലെ ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിയ മോദി അതിഥിയെ ആലിംഗനം ചെയ്യുകയും ചെയ്തു. പാകിസ്ഥാന്‍ സന്ദര്‍ശിച്ച ശേഷമാണ് സൌദി കിരീടാവകാശി ഇന്ത്യയിലെത്തിയത്.

പാകിസ്ഥാന് 2000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത സൌദി കിരീടാവകാശിയെ വിമാനത്താവളത്തിലെത്തി ആലിംഗനം ചെയ്ത് സ്വീകരിച്ചത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.

ഭീകരവാദത്തെ നേരിടാന്‍ പിന്തുണ വാഗ്ദാനം ചെയ്തെങ്കിലും ഇന്ത്യ - സൌദി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാനെ നേരിട്ടു പരാമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ സൌദി കിരീടാവകാശി തയ്യാറായതുമില്ല.