LiveTV

Live

National

കശ്മീരി ഷാളുകള്‍ വില്‍ക്കാനെത്തിയ കച്ചവടക്കാരെ മര്‍ദ്ദിച്ച് ട്രെയിനില്‍ നിന്നിറക്കിവിട്ടു

നിങ്ങളാണ്, ഞങ്ങളുടെ ആളുകളെ കൊന്നത് എന്ന് പറഞ്ഞ് ട്രെയിനില്‍വെച്ച് അക്രമികള്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു

കശ്മീരി ഷാളുകള്‍ വില്‍ക്കാനെത്തിയ കച്ചവടക്കാരെ മര്‍ദ്ദിച്ച് ട്രെയിനില്‍ നിന്നിറക്കിവിട്ടു

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് കശ്മീരികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്... ഡല്‍ഹിയില്‍, ഷാള്‍ വില്‍പ്പനയ്ക്കായി കശ്മീരില്‍ നിന്നെത്തിയ രണ്ട് കച്ചവടക്കാരെ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് ട്രെയിനില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഇന്നലെയാണ് സംഭവം.

കശ്മീരി ഷാളുകള്‍ വില്‍ക്കാനെത്തിയ കച്ചവടക്കാരെ മര്‍ദ്ദിച്ച് ട്രെയിനില്‍ നിന്നിറക്കിവിട്ടു

കശ്മീരി ഷാളുകളുടെയും സ്യൂട്ടുകളുടെയും മൂന്ന് ബാഗുകളുമായി ഹരിയാനയിലേക്ക് കച്ചവടത്തിന് പുറപ്പെട്ടവരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് ശേഷം നാന്‍ഗ്‍ലോഹി റെയില്‍ സ്റ്റേഷനില്‍, കച്ചവടക്കാരെ ഇറക്കിവിടുകയും ചെയ്തു. 2 ലക്ഷം രൂപ വിലവരുന്ന ഷാളുകളുടെ ബാഗുകള്‍ എടുക്കാന്‍ അനുവദിക്കാതെയാണ് വഴിയിലിറക്കിവിട്ടത്...സംഭവത്തില്‍ ഡല്‍ഹി റെയില്‍വെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Also read: കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണവും ഭീഷണിയും 

മര്‍ദ്ദനമേറ്റ കശ്മീരി യുവാക്കള്‍ക്ക് പൊലീസ് സഹായം ലഭ്യമാക്കാനെത്തിയത് സിപിഎം നേതാവ് വൃന്ദ കാരാട്ടാണ്. നിങ്ങളാണ്, ഞങ്ങളുടെ ആളുകളെ കൊന്നത് എന്ന് പറഞ്ഞ് ട്രെയിനില്‍വെച്ച് അക്രമികള്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആ കശ്മീരി യുവാക്കള്‍ പറഞ്ഞതായി വൃന്ദ കാരാട്ട് പറയുന്നു... രണ്ട് പേരാണ് അക്രമം തുടങ്ങിയതെങ്കിലും പിന്നീട് ആ അക്രമിസംഘത്തിലേക്ക് യാത്രക്കാരിലെ 15 ലധികം പേര്‍ ചേരുകയായിരുന്നുവെന്നും അവര്‍ പറയുന്നു.