LiveTV

Live

National

തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം പ്രഖ്യാപിച്ച് ബി.ജെ.പി

അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി മത്സരിക്കും. പുതുച്ചേരിയിലും ഇരു പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കും.

തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം പ്രഖ്യാപിച്ച് ബി.ജെ.പി

തമിഴ്നാട്ടില്‍ ബിജെപി-എ.ഐ.എ.ഡി.എം.കെ സഖ്യമായി. അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി മത്സരിക്കും. പുതുച്ചേരിയിലും ഇരു പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കും. പട്ടാളി മക്കള്‍ കക്ഷിയുമായും എ.ഐ.എ.ഡി.എം.കെ സഖ്യധാരണയായി. ഏഴ് സീറ്റാണ് പി.എം.കെക്ക് നല്‍കിയത്. ആകെ നാല്‍പത് ലോക്സഭാ സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്.

തമിഴ്നാട്ടില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പിയെ പിന്തുണക്കുമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് പനീര്‍സെല്‍വം പറഞ്ഞു.

തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യം പ്രഖ്യാപിച്ച് ബി.ജെ.പി

കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചെന്നൈയിലെത്തി എ.ഐ.എ.ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഇരുവിഭാഗവും സംയുക്തമായി സഖ്യപ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ഒ. പനീര്‍ശെല്‍വത്തിന്റെയും എടപ്പാടി പളനിസ്വാമിയുടെയും നേതൃത്വത്തില്‍ പുതിയ സംഖ്യം തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേന്ദ്രത്തില്‍ നരേന്ദ്രമോദിയാകും നേതൃത്വം വഹിക്കുകയെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തുക ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അവസാനനിമിഷം അമിത് ഷാ യാത്ര റദ്ദാക്കുകയും പകരം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ കൂടിക്കാഴ്ചയ്ക്ക് അയക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ശിവസേനയുമായും ബി.ജെ.പി. സഖ്യം പ്രഖ്യാപിക്കുകയും സീറ്റ് ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയിലും ബി.ജെ.പി. പുതിയ സഖ്യം രൂപവത്കരിച്ചിരിക്കുന്നത്.