LiveTV

Live

National

നടൻ ബിശ്വജിത് ചാറ്റർജി ബി.ജെ.പിയിൽ ചേർന്നു

83കാരനായ ബിശ്വജിത് ചാറ്റര്‍ജി ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും.

നടൻ ബിശ്വജിത് ചാറ്റർജി ബി.ജെ.പിയിൽ ചേർന്നു

ബംഗാളി നടന്‍ ബിശ്വജിത് ചാറ്റർജി ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ വെച്ച് നടന്ന പരിപാടിയില്‍ പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെയും മറ്റു മുതിർന്ന ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബിശ്വജിതിന്റെ ബി.ജെ.പി പ്രവേശനം. മുൻ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ശങ്കു ദേബ് പാണ്ഡയും ബി.ജെ.പിയില്‍ ചേര്‍ന്നു.

83കാരനായ ബിശ്വജിത് ചാറ്റര്‍ജി ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. തെരഞ്ഞെടുപ്പിനായി ബി.ജെ.പി പുതുമുഖങ്ങളെ അന്വേഷിച്ചിരുന്ന പശ്ചിമ ബംഗാളിൽ നിന്നാകും ബിശ്വജിത് ജനവിധി തേടുക. 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ആളാണ് ബിശ്വജിത്. കോൺഗ്രസ് സ്ഥാനാർഥി അജയ് മാക്കൻ, ബിജെപി വക്താവ് മീനാക്ഷി ലേഖി എന്നിവർക്കെതിരെയായിരുന്നു മത്സരം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കേവലം 909 വോട്ടുകൾ നേടി ഏഴാമതായിരുന്നു ബിശ്വജിതിന്റെ സ്ഥാനം.