LiveTV

Live

National

‘’തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തൂ, നടപടി എടുക്കൂ’': ഇംറാന്‍ ഖാന് മറുപടിയുമായി ഇന്ത്യ

മസൂദ് അസ്ഹര്‍ ഉളളത് പാകിസ്താനില്‍ തന്നെയാണ് എന്നതുതന്നെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

‘’തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തൂ, നടപടി എടുക്കൂ’': ഇംറാന്‍ ഖാന് മറുപടിയുമായി ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് നിഷേധിച്ച പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പാക് പ്രധാനമന്ത്രി പറഞ്ഞത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിന് തെളിവ് ചോദിക്കുന്നത് ഒഴിവ് കഴിവ് പറയലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്താന്‍ തയ്യാറായില്ല. മസൂദ് അസ്ഹര്‍ ഉളളത് പാകിസ്താനില്‍ തന്നെയാണ് എന്നതുതന്നെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Also read: തെരഞ്ഞെടുപ്പ് കാലമാണെന്നറിയാം; തൊട്ടാല്‍ തിരിച്ചടിക്കും: പാകിസ്താന്‍

ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്താന്‍ തയ്യാറായില്ല. ഇംറാന്‍ ഖാന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്നും, പാകിസ്താന്റെ മറുപടിയില്‍ അതിശയമില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു..

Also read: ജമ്മു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം നിഷേധിച്ച് പാകിസ്താന്‍

‘’തെളിവ് കൈമാറിയാൽ നടപടി ഉണ്ടാകും. ഉറപ്പു നൽകുന്നു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും. പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്കിന് ഇന്ത്യ ഇതുവരെ തെളിവ് നൽകിയിട്ടില്ല. ഇന്ത്യയിൽ ഇത് തെരഞ്ഞെടുപ്പ് കാലമാണ് എന്നറിയാം. ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ്. കശ്മീരികൾ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനർവിചിന്തനം നടത്തണം. പാകിസ്താനെ പാഠം പഠിപ്പിക്കണമെന്ന ആവശ്യം ഇന്ത്യയിൽ ഉയരുന്നുണ്ട്. പാകിസ്താനെ തൊട്ടാൽ ഉറപ്പായും തിരിച്ചടിച്ചിരിക്കും. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. യുദ്ധം തുടങ്ങാൻ എളുപ്പമാണ്. ചർച്ചയും നയതന്ത്രവും മാത്രമാണ് ശരിയായ വഴി. പാകിസ്താനെതിരെ നടപടി തുടങ്ങിയാൽ തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാകുമായിരിക്കുമെന്നുമായിരുന്നു’’ പാക് പ്രധാനമന്ത്രി ഇന്ത്യയ്ക്ക് നല്‍കിയ മറുപടി.