LiveTV

Live

National

പുതുച്ചേരിയിലെ അധികാര തര്‍ക്കങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം

സർക്കാർ നൽകിയ പദ്ധതികൾക്ക് ഗവർണർ അംഗീകാരം നൽകി. 

പുതുച്ചേരിയിലെ അധികാര തര്‍ക്കങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം

പുതുച്ചേരിയിൽ സർക്കാറും ഗവർണറും തമ്മിൽ നിലനിന്നിരുന്ന അധികാര തര്‍ക്കങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം. സർക്കാർ നൽകിയ പദ്ധതികൾക്ക് ഗവർണർ അംഗീകാരം നൽകി. കഴിഞ്ഞ ആറ് ദിവസമായി മുഖ്യമന്ത്രി വി.നാരായണസ്വാമിയുടെ നേതൃത്വത്തിൽ നടത്തിവന്ന രാപ്പകൽ ധർണ സമരം ഇതോടെ പിൻവലിച്ചു.

ഇന്നലെ രാത്രി ഏഴു മണിയോടെ ആരംഭിച്ച ചർച്ച പതിനൊന്നരയോടെയാണ് സമാപിച്ചത്. സർക്കാർ നൽകിയ 39 പദ്ധതികളിൽ ഭൂരിഭാഗവും ഗവർണർ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. ഇതോടെ ധർണ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.

സൗജന്യ അരി വിതരണം, 10000 പേർക്ക് കൂടി വയോജന പെൻഷൻ, പൊലിസ് നിയമനത്തിലെ പ്രായപരിധി വർധിപ്പിക്കുന്നത്, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ സാമ്പത്തിക അധികാരം തുടങ്ങിയ പദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് ഗവർണർ അംഗീകാരം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 13 മുതലാണ് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അനിശ്ചിതകാല ധർണ സമരം ആരംഭിച്ചത്.