LiveTV

Live

National

കശ്മീരിലെ ജയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്ന് സൈന്യം 

ഭീകരാക്രമണം കഴിഞ്ഞ് 100 മണിക്കൂറിനുള്ളില്‍ ജയ്ഷെ മുഹമ്മദിന്റെ കശ്മിരീലെ നേതാക്കളെ വധിച്ചു. പാകിസ്താന്റെ സഹായത്തോടെയാണ് ജയ്ഷെ മുഹമ്മദ് പ്രവര്‍ത്തിക്കുന്നത്...

കശ്മീരിലെ ജയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്ന് സൈന്യം 

കശ്മീരിലെ ജയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്ന് സൈന്യം. ജയ്ഷെ മുഹമ്മദ് പാക് സൈന്യത്തിന്റെ സന്തതിയാണ്. ഭീകരതയുടെ വഴി തെരഞ്ഞെടുത്ത കശ്മീര്‍ യുവാക്കള്‍ കീഴടങ്ങിയില്ലെങ്കില്‍ ഉന്മൂലനം ചെയ്യുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി.

ഭീകരതയുടെ വഴി തെരഞ്ഞെടുത്ത കശ്മീര്‍ യുവാക്കള്‍ക്ക് അന്ത്യശാസനം നല്‍കിയായിരുന്നു സൈന്യത്തിന്റെ വാര്‍ത്തസമ്മേളനം. കീഴടങ്ങിയില്ലെങ്കില്‍ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ആയുധമേന്തുന്ന യുവാക്കളോട് സൈന്യം മുന്നറിയിപ്പ് നല്‍കി. പുല്‍വാമ ഭീകരാക്രമണം സംഘടിപ്പിച്ചത് പാകിസ്താന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും ശ്രീനഗര്‍ മേഖല കമാന്‍ഡര്‍ ലെഫ് ജനറല്‍ കുന്‍വാല്‍ ജീത്ത് സിങ് സ്ഥിരീകരിച്ചു. സി.ആര്‍.പി.എഫും ജമ്മുകശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.