LiveTV

Live

National

കുല്‍ഭൂഷണ്‍ ജാദവ് കേസ്: വാദം നീട്ടിവെക്കമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി

കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്നും വെറുതെ വിടാനാകില്ലെന്നും തെളിവുകളും വിചാരണയും സുതാര്യമാണെന്നും പാകിസ്താന്‍ ആവര്‍ത്തിച്ചു.

കുല്‍ഭൂഷണ്‍ ജാദവ് കേസ്: വാദം നീട്ടിവെക്കമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വാദം നീട്ടിവെക്കണം എന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. ബഞ്ചിലെ പാക്-അഡ്ഹോക് ജഡ്ജിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്നും വെറുതെ വിടാനാകില്ലെന്നും തെളിവുകളും വിചാരണയും സുതാര്യമാണെന്നും പാകിസ്താന്‍ ആവര്‍ത്തിച്ചു.

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്തിമ വാദമാണ് നെതര്‍ലാന്റ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തുടരുന്നത്. കേസ് പരിഗണിക്കുന്ന ബെഞ്ചിലെ പാകിസ്താന്‍ അഡ്ഹോക് ജഡ്ജിനെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതിയ ജഡ്ജി സത്യപ്രതിജ്ഞ ചെയ്യും വരെ വാദം കേള്‍ക്കല്‍ നീട്ടണമെന്ന്, ഇക്കാര്യം ചൂണ്ടിക്കാട്ടി പാക് അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ഖാന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. തുടര്‍ന്ന് വാദം ആരംഭിച്ച പാക് അഭിഭാഷകന്‍ കവാര്‍ ഖുറേഷി ഇന്ത്യയുടെ വാദങ്ങള്‍ തള്ളി.

Also read: കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണം: ഇന്ത്യയുടെ അപേക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു

Also read: ആരാണ് കുല്‍ഭൂഷണ്‍ ജാദവ്

കുല്‍‌ഭൂഷണ്‍ പാക് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് കുറ്റം സമ്മതിച്ചത്. 2014 ലെ പാക് ഔദ്യോഗിക രഹസ്യനിയമത്തിന്റെ മൂന്നാം അനുച്ഛേദ പ്രകാരമായിരുന്നു ശിക്ഷാവിധി. ചാരന് നയതന്ത്ര ഉദ്യോഗസ്ഥ സഹായം ലഭ്യമാക്കേണ്ടതില്ലെന്നും പാകിസ്താന്‍ വാദിച്ചു. എന്നാല്‍ 13 തവണ ആവശ്യപ്പെട്ടിട്ടും കുല്‍ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്താന്‍ നിരസിച്ചതായി ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്നലെ വ്യക്തമായിരുന്നു. കേസില്‍ ഇന്ത്യയുടെ രണ്ടാംഘട്ട വാദം നാളെ നടക്കും.