LiveTV

Live

National

പണം നല്‍കിയാല്‍, ഏത് രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയും സോഷ്യല്‍മീഡിയ വഴി എന്തും പ്രചരിപ്പിക്കാം; ഒളിക്യാമറയില്‍ കുടുങ്ങി ബോളിവുഡ്

വന്‍തുക നല്‍കിയാല്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടിയും തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരണം നടത്താമെന്ന് ബോളിവുഡിലെ ഗായകരും താരങ്ങളും സംവിധായകരും  

പണം നല്‍കിയാല്‍, ഏത് രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയും സോഷ്യല്‍മീഡിയ വഴി എന്തും പ്രചരിപ്പിക്കാം; ഒളിക്യാമറയില്‍ കുടുങ്ങി ബോളിവുഡ്

പണം നല്‍കിയാല്‍, ഏത് രാഷ്ട്രീയ സംഘടനക്ക് വേണ്ടിയും തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൌണ്ടുകളിലൂടെ പ്രചരണം നടത്താമെന്ന് ബോളിവുഡ് സെലിബ്രിറ്റികള്‍... ബോളിവുഡിനെ ആകെ മൊത്തം വെട്ടിലാക്കിയിരിക്കുകയാണ് കോബ്ര പോസ്റ്റിന്റെ ഈ പുതിയ ഒളികാമറ ഓപ്പറേഷന്‍. ഓപ്പറേഷന്‍ കരോക്കേ എന്നാണ് ദൗത്യത്തിന് കോബ്ര പോസ്റ്റ് പേരിട്ടിരിക്കുന്നത്.

COBRAPOST EXPOSE || OPERATION KARAOKE || INTRO

Posted by Cobrapost.com on Tuesday, February 19, 2019

വന്‍തുക നല്‍കിയാല്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടിയും തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരണം നടത്താമെന്ന് ബോളിവുഡിലെ ഗായകരും താരങ്ങളും സംവിധായകരും ഉള്‍പ്പെടെയുള്ള 36 പേര്‍ തുറന്നു സമ്മതിക്കുന്ന വീഡിയോകളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരും ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ട് നിരോധനം ഒരു ചരിത്രസംഭവമാണെന്ന് നേരത്തേ പറഞ്ഞിട്ടുള്ള ശക്തി കപൂര്‍ മുഴുവന്‍ തുകയും കള്ളപ്പണമായി നല്‍കണമെന്ന് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര്‍ ഏജന്റുകള്‍ എന്ന വ്യാജേനയാണ് കോബ്ര പോസ്റ്റ് സെലിബ്രിറ്റികളെ സമീപിച്ചത്.

നടന്‍മാരായ ജാക്കി ഷെറോഫ്, ശക്തി കപൂര്‍, വിവേക് ഒബ്‌റോയ്, സോനു സൂദ്, അമീഷാ പട്ടേല്‍, മഹിമ ചൗധരി, ശ്രേയസ് താല്‍പാടി, പുനീത് ഇസ്സാര്‍, സുരേന്ദ്ര പാല്‍, പങ്കജ് ധീര്‍, അദ്ദേഹത്തിന്റെ മകന്‍ നിഖിതിന്‍ ധീര്‍, ടിസ്‌കാ ചോപ്ര, ദീപ്ശിഖ നഗ്പാല്‍, അഖിലേന്ദ്രാ മിശ്ര, റോഹിത് റോയ്, രാഹുല്‍ ഭട്ട്, സാലിം സെയ്ദി, രാഖി സാവന്ത്, അമന്‍ വര്‍മ, ഹൈറ്റന്‍ തേജ്‌വാനി, അദ്ദേഹത്തിന്റെ ഭാര്യ ഗൗരി പ്രധാന്‍, എവ്‌ലിന്‍ ശര്‍മ, മിനിഷ ലംബ, കൊയിന മിത്ര, പൂനം പാണ്ടേ. സണ്ണി ലിയോണ്‍, ഹാസ്യ താരങ്ങളായ രാജു ശ്രീവാസ്തവ, സുനില്‍ പാല്‍, രാജ് പാല്‍ യാദവ്, ഉപാസന സിങ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വര്‍ലാല്‍ പവാര്‍, ഛായാഗ്രാഹകന്‍ ഗണേഷ് ആചാര്യ, നര്‍ത്തകന്‍ സംഭാവന സേത്, ഗായകരായ അഭിജീത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മില്‍ഖാ സിങ്, ബാബ സെഗാള്‍ തുടങ്ങിയവരാണ് കോബ്ര പോസ്റ്റിന്റെ ഒളികാമറാ ഓപറേഷനില്‍ കുടുങ്ങിയിട്ടുള്ളത്. ഈ 36 താരങ്ങളുടെയും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണുള്ളത്.

COBRAPOST EXPOSE || OPERATION KARAOKE || MAHIMA CHAUDHRY

Posted by Cobrapost.com on Tuesday, February 19, 2019

വിദ്യ ബാലന്‍, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ഠണ്ഡണ്‍ എന്നിവര്‍ പ്രലോഭനത്തില്‍ വീണില്ല. സാമൂഹിക മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ അത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഇവര്‍ പറഞ്ഞുവെന്ന് കോബ്ര പോസ്റ്റ് പറയുന്നു.