LiveTV

Live

National

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍..?; വാസ്തവം ഇതാണ്...

പുല്‍വാമ ഭീകരാക്രമണത്തിന്റെ നടുക്കം മാറും മുമ്പേ ആക്രമണങ്ങളുമായി ബന്ധപ്പെട്ട...

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍..?; വാസ്തവം ഇതാണ്...

പുല്‍വാമ ഭീകരാക്രമണത്തിന്റെ നടുക്കം മാറും മുമ്പേ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളെന്ന പേരില്‍ സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ പ്രചരിക്കുന്ന വീഡിയോകളൊന്നും പുല്‍വാമ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ് എന്നതാണ് വാസ്തവം.

ആള്‍ട്ട് ന്യൂസാണ് വ്യാജ പ്രചാരണങ്ങളെ പൊളിച്ചടക്കി യഥാര്‍ത്ഥ വീഡിയോകളുമായി രംഗത്തെത്തിയത്. ഇറാഖിലും സിറിയയിലും നടന്ന കാര്‍ ബോംബ് സ്ഫോടനങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ഇവ. ഫെബ്രുവരി ആദ്യം സിറിയയില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിന്റെയും, 2007ല്‍ ഇറാഖില്‍ ഉണ്ടായ സ്ഫോടനത്തിന്റെയും ദൃശ്യങ്ങളാണ് പുല്‍വാമ ഭീകരാക്രമണത്തിന്റേതെന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

ഇതിന് മുമ്പ്, പുല്‍വാമ ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന്റെ കൂടെ രാഹുല്‍ ഗാന്ധി നില്‍ക്കുന്നതായിട്ടുള്ള വ്യാജ ഫോട്ടോയും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതും പിന്നീട് വ്യാജമാണെന്ന് തെളിയുകയായിരുന്നു.