LiveTV

Live

National

സൈന്യത്തിലുള്ളത് 111 ഒഴിവുകള്‍; പുല്‍വാല ഭീകരാക്രമണത്തിന് ശേഷം അപേക്ഷയുമായെത്തിയത് 2,500 ഓളം കശ്മീരി യുവാക്കള്‍

‘’സൈന്യത്തില്‍ ചേരുകയാണെങ്കില്‍, ഞങ്ങള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ കഴിയും. ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും കഴിയും.’’

സൈന്യത്തിലുള്ളത് 111 ഒഴിവുകള്‍; പുല്‍വാല ഭീകരാക്രമണത്തിന് ശേഷം അപേക്ഷയുമായെത്തിയത് 2,500 ഓളം കശ്മീരി യുവാക്കള്‍

ജമ്മു കശ്മീരിലെ പുല്‍വാലയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ കൂട്ടകുരുതിക്ക് കാരണമായ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനം നടന്നിട്ട് ഒരാഴ്ച പിന്നിടുന്നതേയുള്ളൂ... ബരാമുള്ള ജില്ലയില്‍ ഇന്ന് സൈന്യത്തിലേക്ക് നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായി എത്തിയത് 2,500 ഓളം കശ്മീരി യുവാക്കളാണ്. 111 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടന്നത്.

ഇതില്‍ അസാധാരണമായിട്ടൊന്നുമില്ലെന്നും ഇത്തരം റിക്രൂട്ട്മെന്റ് ഡ്രൈവില്‍ ആയിരങ്ങള്‍ പങ്കെടുക്കാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശത്തെ തൊഴിലില്ലായ്മയാണ് അതിന് കാരണം... രാജ്യത്തെ സേവിക്കാനും അതേസമയം ഉപജീവനത്തിനുള്ള ഒരു വഴിയും ലഭിക്കും എന്നതിനാല്‍ ഇവിടുത്തെ യുവാക്കളെ സംബന്ധിച്ചിടത്തോളം ഈ 111 ഒഴിവുകള്‍ ഒരു പ്രതീക്ഷയാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിലുള്ളത് 111 ഒഴിവുകള്‍; പുല്‍വാല ഭീകരാക്രമണത്തിന് ശേഷം അപേക്ഷയുമായെത്തിയത് 2,500 ഓളം കശ്മീരി യുവാക്കള്‍

അതുതന്നെ പറയുന്നു ഇന്ന് റിക്രൂട്ട്മെന്റിന്റെ ഭാഗമായെത്തിയ ഉദ്യോഗാര്‍ത്ഥിയും. ‘’സൈന്യത്തില്‍ ചേരുകയാണെങ്കില്‍, ഞങ്ങള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ കഴിയും. ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും കഴിയും. ഈ താഴ്‍വരയില്‍ മറ്റെന്തെങ്കിലും ജോലി കിട്ടുകയെന്നത് തന്നെ ബുദ്ധിമുട്ടാണ്...’’

‘’ഞങ്ങള്‍ക്ക് കശ്മീരിന് പുറത്തേക്ക് പോകേണ്ട... ഇത് ഞങ്ങള്‍ക്ക് നല്ലൊരു അവസരമാണ്... ഞങ്ങള്‍ക്കായി കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രശ്നബാധിത പ്രദേശങ്ങളില്‍ ഞങ്ങളെപ്പോലുള്ള കശ്മീരി യുവാക്കളെ തന്നെ നിയോഗിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ജനങ്ങളോട് ആശയവിനിമയം നടത്താനും സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയെടുക്കാനും സാധിക്കുമെന്നാണ് വിശ്വാസ’’മെന്ന് പറയുന്നു മറ്റൊരു ഉദ്യോഗാര്‍ഥി.

2016 ല്‍ ജമ്മു കശ്മീരിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു. 2016 ലെ സാമ്പത്തിക സര്‍വെ പ്രകാരം, 18-19 വയസ്സിനിടയില്‍ പ്രായമുള്ള യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 24.6 ശതമാനമായിരുന്നു കശ്മീരില്‍.