LiveTV

Live

National

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് കേസ്: വേദാന്ത ഗ്രൂപ്പിന് സുപ്രീംകോടതിയില്‍ തിരിച്ചടി

പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള വെടിവെപ്പിന് പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ അടച്ചിട്ട തൂത്തുക്കൂടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍...

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് കേസ്: വേദാന്ത ഗ്രൂപ്പിന് സുപ്രീംകോടതിയില്‍ തിരിച്ചടി

തമിഴ്നാട് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് കേസില്‍ വേദാന്ത ഗ്രൂപ്പിന് സുപ്രീംകോടതിയില്‍ തിരിച്ചടി. പ്ലാന്‍റ് തുറക്കാന്‍ അനുവദിച്ച്കൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ വേദാന്ത ഗ്രൂപ്പിനോടും തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും കോടതി നിര്‍ദ്ദേശിച്ചു.

പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള വെടിവെപ്പിന് പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ അടച്ചിട്ട തൂത്തുക്കൂടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് വീണ്ടും തുറക്കാന്‍ അനുമതി നല്‍കി ദേശീയ ഹരിത ട്രിബ്യൂണല്‍ ഡിസംബര്‍ 15നാണ് ഉത്തരവിട്ടത്. പ്ലാന്‍റിലെ വൈദ്യുതി അടക്കം പുനസ്ഥാപിക്കാനും ലൈസന്‍സ് പുതുക്കി നല്‍കാനും ട്രിബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍‌ദ്ദേശിച്ചിരുന്നു.

ഈ ഉത്തരവ് ട്രിബ്യൂണലിന്‍റെ അധികാര പരിധി മറികടന്ന് കൊണ്ടുള്ളതാണെന്ന് സുപ്രീംകോടതി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കിയത്. വിഷയത്തില്‍ വേദാന്ത ഗ്രൂപ്പിനു പുറമെ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരുടെ ബഞ്ച് വിധിച്ചു. മലിനീകരണം രൂക്ഷമായതോടെ സ്റ്റെര്‍ലൈറ്റ് പ്ലാൻറ്
പ്രവർത്തിക്കുന്നതിനെതിരെ പ്രദേശവാസികൾ കടുത്ത പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെതിരെ കഴിഞ്ഞ മെയ് 22ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ 13പേര്‍ കൊല്ലപ്പെട്ടിരുന്നു.