LiveTV

Live

National

പുല്‍വാമ ഭീകരാക്രമണം സംശയാസ്‍പദമെന്ന് മമത

തെരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ ഇങ്ങനെയൊരു ആക്രമണമുണ്ടായതിന്റെ സാംഗത്യമാണ് മമത ചോദ്യം ചെയ്യുന്നത്. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രതിരോധമന്ത്രി കൂടിയായ എ.കെ ആന്റണി...

പുല്‍വാമ ഭീകരാക്രമണം സംശയാസ്‍പദമെന്ന് മമത

പുല്‍വാമ ഭീകരാക്രമണത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആക്രമണത്തിന്റെ സമയം സംശയാസ്പദമാണെന്നും സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു. ആക്രമണം രാഷ്ട്രീയവത്കരിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് എ.കെ ആന്റണിയും ആരോപിച്ചു.

തെരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ ഇങ്ങനെയൊരു ആക്രമണമുണ്ടായതിന്റെ സാംഗത്യമാണ് മമത ചോദ്യം ചെയ്യുന്നത്. ഫെബ്രുവരി എട്ടിന് തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് കിട്ടിയിട്ടും ഇത്ര വലിയ സംഘത്തെ ഒരുമിച്ച് അയച്ചത് എങ്ങനെയെന്നും അഞ്ചു വര്‍ഷം ഭരിച്ചിട്ട് ഭീകരവാദത്തിനെതിരെ എന്തു ചെയ്തുവെന്നും മമത ചോദിക്കുന്നു.

പുല്‍വാമ ഭീകരാക്രമണം സംശയാസ്‍പദമെന്ന് മമത

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുല്‍വാമയില്‍ ആക്രമണം നടന്നത് സംശയാസ്പദമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. നിങ്ങള്‍ നിഴല്‍ യുദ്ധത്തെ കുറിച്ച് ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു. കശ്മീരിലെ സാഹചര്യങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍മൂലം ജനങ്ങള്‍ പ്രകോപിതരാകരുതെന്നും അവര്‍ പറഞ്ഞു. മോദിയും അമിത് ഷായും പ്രസംഗങ്ങള്‍ നടത്തുന്നു. അവര്‍ ദേശാഭിമാനികളാണെന്നും മറ്റുള്ളവര്‍ അല്ലെന്നും പറയാനാണ് അവര്‍ ശ്രമിക്കുന്നത്. അത് സത്യമല്ല. ബി.ജെ.പിയും ആര്‍എസ്.എസും വി.എച്ച്പിയും ഈ അവസരം ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസമായി താന്‍ മൗനം പാലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഈ ആക്രമണത്തില്‍ സംശയമുണ്ടെന്നും എന്തുകൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നും മമത ചോദിച്ചു.

സര്‍ക്കാരിനെ കുറ്റപ്പടുത്താന്‍ തയ്യാറായില്ലെങ്കിലും സുരക്ഷാ വീഴ്ചയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രതിരോധമന്ത്രി കൂടിയായ എ.കെ ആന്റണി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസല്ല, ബി.ജെ.പിയാണ് ഭരിക്കുന്നതെന്നും അതിനാല്‍ സൈനികരുടെ വീരമൃത്യു പാഴാകില്ലെന്നും ഇന്നലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രസംഗിച്ചിരുന്നു. ഫെബ്രുവരി 14ലെ ഭീകരാക്രമണത്തിന് പിന്നാലെ സര്‍ക്കാരിന് പിന്തുണയും സൈന്യത്തിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച പ്രതിപക്ഷം സ്വരം മാറ്റുന്നുവെന്നതിന്റെ സൂചനയാണ് മമതയുടെയും കോണ്‍ഗ്രസിന്റെയും പ്രതികരണങ്ങള്‍.