LiveTV

Live

National

സാനിയയെ തെലങ്കാന അംബാസിഡര്‍ പദവിയില്‍ നിന്നും നീക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

സൈന നെഹ്‌വാള്‍, പി.വി സിന്ധു, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരില്‍ ആരെയെങ്കിലും സാനിയക്ക് പകരമായി തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കണമെന്ന നിര്‍ദേശവും രാജാസിങ് മുന്നോട്ടുവെക്കുന്നുണ്ട്.

സാനിയയെ തെലങ്കാന അംബാസിഡര്‍ പദവിയില്‍ നിന്നും നീക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും മാറ്റണമെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോടാണ് ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രാജാ സിങ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്താന്റെ മരുമകളായതിനാലാണ് സാനിയയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നും രാജാ സിങ് വ്യക്തമാക്കി.

സാനിയയെ തെലങ്കാന അംബാസിഡര്‍ പദവിയില്‍ നിന്നും നീക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

സൈന നെഹ്‌വാള്‍, പി.വി സിന്ധു, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരില്‍ ആരെയെങ്കിലും സാനിയക്ക് പകരമായി തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കണമെന്ന നിര്‍ദേശവും രാജാസിങ് മുന്നോട്ടുവെക്കുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി എം.എല്‍.എയുടെ ആവശ്യം.

പാകിസ്താനി ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചതിന് ശേഷം ദേശീയതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സാനിയ മിര്‍സ പലതവണ വാര്‍ത്തയായിരുന്നു. ഒടുവില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് സാനിയ ഇട്ട ട്വീറ്റും വിവാദമായിരുന്നു. ട്വീറ്റില്‍ ഒരിടത്തും പാകിസ്താന്‍ എന്ന് ഉപയോഗിച്ചില്ലെന്നു പറഞ്ഞായിരുന്നു വിമര്‍ശം.