LiveTV

Live

National

കശ്മീര്‍ പ്രശ്നത്തില്‍ ഞെട്ടിക്കുന്ന പ്രസ്താവന; കമല്‍ഹാസനെതിരെ പ്രതിഷേധം

സൈന്യം എന്നത് ഒരു പഴഞ്ചന്‍ സംവിധാനമാണ്. ലോകം ഒരുപാട് മാറിക്കഴിഞ്ഞു. 

കശ്മീര്‍ പ്രശ്നത്തില്‍ ഞെട്ടിക്കുന്ന പ്രസ്താവന; കമല്‍ഹാസനെതിരെ പ്രതിഷേധം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ പ്രശ്നത്തില്‍ വിവാദ പ്രസ്താവനയുമായി നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നാണ് കമലിന്റെ ആവശ്യം. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു കമലിന്റെ വിവാദ പരാമര്‍ശം. കശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ ഇന്ത്യ എന്തിനാണ് ഭയപ്പെടുന്നതെന്നും കമല്‍ ചോദിച്ചു. പാക് അധിനിവേശ കശ്മീരിനെ 'സ്വതന്ത്ര കശ്മീര്‍' എന്നും കമല്‍ വിശേഷിപ്പിച്ചു.

''കശ്മീരിലേക്ക് സൈനികര്‍ പോകുന്നത് വീരമൃത്യു വരിക്കാനാണെന്ന് ജനങ്ങള്‍ പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. സൈന്യം എന്നത് ഒരു പഴഞ്ചന്‍ സംവിധാനമാണ്. ലോകം ഒരുപാട് മാറിക്കഴിഞ്ഞു. പണ്ട് ഭക്ഷണത്തിനായി കൊല്ലുന്നത് അവസാനിപ്പിച്ചതു പോലെ മറ്റുള്ള കാര്യങ്ങള്‍ക്കും മനുഷ്യര്‍ പരസ്പരം യുദ്ധം ചെയ്യുന്നതും അവസാനിക്കുന്ന സമയം വരും. ഇന്ത്യയിലേയും പാകിസ്താനിലേയും രാഷ്ട്രീയ നേതൃത്വം ശരിയായ രീതിയില്‍ പരസ്പര ബഹുമാനത്തോടെ പെരുമാറിയാല്‍ ഒരു സൈനികനും പിന്നെ കൊല്ലപ്പെടുകയില്ല.'' - കമല്‍ഹാസന്‍ പറഞ്ഞു.

'മയ്യം' എന്ന പ്രസിദ്ധീകരണം നടത്തിയിരുന്ന കാലത്ത് താന്‍ അതില്‍ കശ്‍മീര്‍ വിഷയത്തേക്കുറിച്ച് എഴുതിയിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യം താന്‍ പ്രവചിച്ചതാണെന്നും കമല്‍ പറഞ്ഞു. കശ്മീരില്‍ ജനഹിത പരിശോധന നടത്തണം. അവരെ സംസാരിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കാത്തത് എന്തുകൊണ്ടാണ് ? എന്തിനെയാണ് ഭയപ്പെടുന്നത് ? കമല്‍ ചോദിച്ചു.