LiveTV

Live

National

കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണം: ഇന്ത്യയുടെ അപേക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു

ചാരവൃത്തി ആരോപിച്ച് കുല്‍ഭൂഷന് വധശിക്ഷ വിധിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് ഇന്ത്യ; വിയന്ന ഉടമ്പടി പാകിസ്താന്‍ ലംഘിച്ചെന്നും അന്തിമവാദത്തില്‍ ഹരീഷ് സാല്‍വെ

കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണം: ഇന്ത്യയുടെ അപേക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു

ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് അന്താരാഷ്ട്ര കോടതി പരിഗണിക്കുന്നു. കേസില്‍ അന്തിമവാദമാണ് ഇപ്പോള്‍ നടക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ഹാജരാകുന്നത്. കുൽഭൂഷണ്‍ ജാദവിന് പാകിസ്താന്‍ നയതന്ത്ര സഹായം നിഷേധിച്ചെന്ന് സാല്‍വേ വാദിച്ചു. വിയന്ന കരാര്‍ ലഘനം നടന്നായും സാല്‍വേ വ്യക്തമാക്കി.

ചാരപ്രവർത്തനം, ഭീകരാക്രമണം എന്നീ കുറ്റങ്ങൾക്കാണ് 2017 ൽ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താൻ വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരായ ഇന്ത്യയുടെ ഹർജി സ്വീകരിച്ച രാജ്യാന്തര കോടതി വധശിക്ഷ മരവിപ്പിച്ചു. ബലൂചിസ്ഥാനിൽ നിന്നാണ് ജാദവിനെ പിടിച്ചതെന്നാണു പാകിസ്താൻ അവകാശപ്പെടുന്നത്.

നാവികസേനയിൽ നിന്നു വിരമിച്ചശേഷം ഇറാനിൽ ബിസിനസ് ചെയ്തുവരുകയായിരുന്ന ജാദവിനെ അവിടെനിന്ന് തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യയുടെ നിലപാട്.

Also read: ആരാണ് കുല്‍ഭൂഷണ്‍ ജാദവ്

Also read: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്റ്റേ