LiveTV

Live

National

അംബേദ്കറുടെ ജീവിത കഥ പറയുന്ന പുതിയ ടി.വി പരമ്പര വരുന്നു

ബി. ആർ. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14നാണ് പരമ്പര ആരംഭിക്കുക.

അംബേദ്കറുടെ ജീവിത കഥ പറയുന്ന പുതിയ ടി.വി പരമ്പര വരുന്നു

ബാബ സാഹിബ് ഭീംറാവു അംബേദ്കറുടെ ജീവിത കഥ പറയുന്ന പുതിയ ടെലിവിഷന്‍ പരമ്പര വരുന്നു. മറാത്തിയിലാണ് അംബേദ്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ചാനല്‍ പരിപാടി സ്ക്രീനില്‍ തെളിയാനൊരുങ്ങുന്നത്. ഷോയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ‘ഭീംറാവ്, ഏക് ബൌരവ് ഗാഥ’ എന്നാണ് പരമ്പരക്ക് പേര് നല്‍കിയിരിക്കുന്നത്. ചാനല്‍ സ്റ്റാര്‍ പ്രവാഹാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ ടീസര്‍ സ്റ്റാര്‍ പ്രവാഹ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

ബി. ആർ. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14നാണ് പരമ്പര ആരംഭിക്കുക. പരമ്പരയില്‍ ആരാവും അംബേദ്കറായി എത്തുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും അംബേദ്കറുടെ ബാല്യകാലം മുതലുള്ള എല്ലാ പ്രധാന ജീവിത സന്ദര്‍ഭങ്ങളും ഷോയിൽ ഉൾപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.