LiveTV

Live

National

പുല്‍വാമ ആക്രമണത്തില്‍ 13 സ്നിഫര്‍ നായകള്‍ കൂടി കൊല്ലപ്പെട്ടോ? വസ്തുത ഇങ്ങനെയാണ്

പുല്‍വാമ ആക്രമണത്തില്‍ 13 സ്നിഫര്‍ നായകള്‍ കൂടി കൊല്ലപ്പെട്ടോ? വസ്തുത ഇങ്ങനെയാണ്

പുല്‍വാമയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനാക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികരുടെ കൂടെ 13 സ്നിഫര്‍ നായകള്‍ കൂടി കൊല്ലപ്പെട്ടിരുന്നോ? സാമൂഹിക മാധ്യമങ്ങളിലാണ് വ്യാപകമായി സൈനികരുടെ കൂടെ സഞ്ചരിച്ചിരുന്ന 13 സ്നിഫര്‍ നായകള്‍ കൊല്ലപ്പെട്ടെന്ന രീതിയില്‍ വാര്‍ത്ത പരന്നത്. ധീരരായ 40 സൈനികരുടെ കൂടെ 13 സ്നിഫര്‍ നായകള്‍ കൂടെ രക്തസാക്ഷികളായി എന്ന തരത്തിലാണ് പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടിരുന്നത്. നിരവധി മൃഗ സംരക്ഷണ ഗ്രൂപ്പുകളില്‍ ആദരാഞ്ചലി അര്‍പ്പിച്ച് പോസ്റ്റ് ചെയ്ത വാര്‍ത്ത തെറ്റാണെന്നാണ് കശ്മീരിലെ സി.ആര്‍.പി.എഫ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

വസ്തുത ഇങ്ങനെയാണ്

ഫെബ്രുവരി 14ന് നടന്ന ആക്രമണത്തില്‍ സൈനികര്‍ കോണ്‍വോയിലാണ് സഞ്ചരിച്ചിരുന്നതെന്നും അതില്‍ ജവാന്‍മാര്‍ മാത്രമാണ് സഞ്ചരിക്കാറ് എന്നുമാണ് സൈനിക കേന്ദ്രം നല്‍കുന്ന വിവരം. ഒരു തരത്തിലുമുള്ള സ്നിഫര്‍ നായകളും വാഹനത്തിലിലായിരുന്നുവെന്നും അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം വ്യാജമാണെന്നുമാണ് സി.ആര്‍.പി.എഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പുല്‍വാമ ആക്രമണത്തിന് ശേഷം നിരവധി വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചരണങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.