LiveTV

Live

National

പുല്‍വാമ ആക്രമണത്തിന് ശേഷം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പരക്കുന്നത് അതി ദേശീയതയും വിദ്വേഷ പ്രചരണവും യുദ്ധാഹ്വാനങ്ങളും

പുല്‍വാമ ആക്രമണത്തിന് ശേഷം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പരക്കുന്നത് അതി ദേശീയതയും വിദ്വേഷ പ്രചരണവും യുദ്ധാഹ്വാനങ്ങളും

പുല്‍വാമ ആക്രമണത്തിന് ശേഷം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പരക്കുന്നത് അതി ദേശീയതയും, വിദ്വേഷ പ്രചരണവും, യുദ്ധാഹ്വാനങ്ങളും. കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയില്‍ പുല്‍വാമ ആക്രമണം നടത്തിയ ചാവേര്‍ ബോംബറുടെ ഫോട്ടോ കൂട്ടി ചേര്‍ത്തുള്ള വ്യാജ ഫോട്ടോയാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ആദ്യം പ്രചരിച്ചിരുന്നത്. ഈ ഫോട്ടോയെല്ലാം വലിയ വിദ്വേഷ പ്രചരണങ്ങളുടെ ചെറിയ ഒരു അറ്റമാണെന്നാണ് വാട്ട്സ്ആപ്പിലെ പുതിയ സന്ദേശങ്ങള്‍ തെളിയിക്കുന്നത്. ബി.ജെ.പി / ആര്‍.എസ്.എസ് അനുകൂല സംഘടനകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ അരങ്ങേറുന്നത്. പുല്‍വാമ ആക്രമണത്തിന് ശേഷം ഈ സംഘടനകള്‍ വ്യാപകമായാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. യൂദ്ധാഹ്വാനങ്ങള്‍ക്കും ആണവ ആക്രമണങ്ങള്‍ക്കുമാണ് വാട്ട്സ്ആപ്പുകളില്‍ ആഹ്വാനങ്ങള്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കുന്നെന്ന രൂപത്തിലുള്ള വ്യാജ സന്ദേശങ്ങളാണ് വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. അതി ദേശീയത പരത്തുന്ന വീഡിയോകളും ഫോട്ടോകളും മെമെകളുമാണ് വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ‘ഇന്ത്യയിലെ പാക്കിസ്താന്‍ അനുകൂല വ്യക്തികളായ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ’ എന്നൊക്കെ പറഞ്ഞാണ് സംഘ്പരിവാരിന്റെ പ്രചരണങ്ങള്‍ പരക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യുദ്ധത്തിന് ആഹ്വാനം ചെയ്തുള്ള പോസ്റ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യുദ്ധത്തിന് ആഹ്വാനം ചെയ്തുള്ള പോസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യുദ്ധത്തിന് ആഹ്വാനം ചെയ്തും പാക്കിസ്താന് ശക്തമായ തിരിച്ചടി നല്‍കണമെന്നുമൊക്കെയാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. യുദ്ധം വിജയിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പ് എളുപ്പത്തില്‍ വിജയിപ്പിച്ച് തരുമെന്നൊക്കെയാണ് സന്ദേശങ്ങളുടെ എല്ലാം ഉള്ളടക്കം. ‘40 ഇന്ത്യന്‍ സൈനികര്‍ക്ക് 400 പാക്കിസ്താന്‍ തലകള്‍’, ‘പാകിസ്താനില്‍ ഗുജറാത്ത് ആവര്‍ത്തിക്കൂ’; എന്ന ടെക്സ്റ്റ് സന്ദേശങ്ങളാണ് വാട്ട്സ്ആപ്പുകളില്‍ പരത്തുന്നത്. പുല്‍വാമ ആക്രമണം നടന്ന് നിമിഷങ്ങള്‍ക്കകമാണ് ഇത്തരം സന്ദേശങ്ങളും മെമെകളും വ്യാപകമായി നിര്‍മ്മിച്ച് അയക്കാന്‍ തുടങ്ങിയത്.

40 ഇന്ത്യന്‍ സൈനികര്‍ക്ക് 400 പാക്കിസ്താന്‍ തലകള്‍ എന്ന വാട്ട്സ്ആപ്പ് സന്ദേശം
40 ഇന്ത്യന്‍ സൈനികര്‍ക്ക് 400 പാക്കിസ്താന്‍ തലകള്‍ എന്ന വാട്ട്സ്ആപ്പ് സന്ദേശം
 പാകിസ്താനില്‍ ഗുജറാത്ത് ആവര്‍ത്തിക്കാന്‍ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടുള്ള സന്ദേശം
പാകിസ്താനില്‍ ഗുജറാത്ത് ആവര്‍ത്തിക്കാന്‍ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടുള്ള സന്ദേശം

വാട്ട്സ്ആപ്പുകളിലെ അതി തീവ്ര സന്ദേശങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും അണികളും വിദ്വഷ പ്രചരണത്തിലേര്‍പ്പെടുന്നത്.