LiveTV

Live

National

മോദി ഭരണത്തില്‍ രാജ്യത്തെ കര്‍ഷകരും സാധാരണക്കാരും ദുരിതത്തിലായെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ

മോദി ഭരണത്തില്‍ രാജ്യത്തെ കര്‍ഷകരും സാധാരണക്കാരും  ദുരിതത്തിലായെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ

രാജ്യത്തെ കര്‍ഷകരും, സാധാരണക്കാരും മോദി ഭരണത്തില്‍ ദുരിതത്തിലായെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. വരുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത ബി.ജെ.പിയെ പരാജയപെടുത്തുമെന്നും ദേവഗൗഡ പറഞ്ഞു. പാലക്കാട് നടന്ന ജനതാദള്‍ എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാജ്യത്തെ കര്‍ഷകര്‍ ദുരിതത്തിലായി. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്രമോദി ഭരണം സാധാരണകാര്‍ക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് ദേവഗൗഡ പറഞ്ഞു.

കശ്മീരില്‍ ഇനി സമാധാനം പുനസ്ഥാപിക്കുക എന്നത് പ്രയാസകരമാണെന്നും ദേവഗൗഡ പറഞ്ഞു. സംസ്ഥാന റാലിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. ജനതാദള്‍ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി, സംസ്ഥാന പ്രസിഡന്‍റും മന്ത്രിയുമായ കെ.കൃഷ്ണന്‍ കുട്ടി തുടങ്ങി നിരവധി നേതാക്കള്‍ സംസാരിച്ചു.