LiveTV

Live

National

പുൽവാമ ഭീകരാക്രമണം: ജനങ്ങളുടെ ഉള്ളിലുള്ള തീ, തന്റെ ഹൃദയത്തിലും ഉണ്ടെന്ന് മോദി

പുൽവാമ ആക്രമണത്തിൽ ജനവികാരത്തിന് ഒപ്പമാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുൽവാമ ഭീകരാക്രമണം: ജനങ്ങളുടെ ഉള്ളിലുള്ള തീ, തന്റെ ഹൃദയത്തിലും ഉണ്ടെന്ന് മോദി

പുൽവാമ ആക്രമണത്തിൽ ജനവികാരത്തിന് ഒപ്പമാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ഉള്ളിലുള്ള തീ, തന്റെ ഹൃദയത്തിലും ഉണ്ടെന്നായിരുന്നു മോദി പറഞ്ഞത്. ബിഹാറില്‍ ഗവണ്‍മെന്റ് പദ്ധതികളുടെ പ്രഖ്യാപന ചടങ്ങിനിടെയായിരുന്നു മോദിയുടെ പ്രതികരണം. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിലുള്ള വേദനയും രോഷവും ജനങ്ങളോട് പങ്കുവെക്കുകയായിരുന്നു പ്രധാനമന്ത്രി.

''ഇവിടെ എത്തിച്ചേര്‍ന്ന നിങ്ങള്‍ എല്ലാവരുടേയും ഉള്ളില്‍ ഒരു തീ എരിയുന്നുണ്ടാകും, അത് എന്റെ ഹൃദയത്തിലുമുണ്ടെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.’’- അദ്ദേഹം പറഞ്ഞു.

പുൽവാമയിൽ സൈനികർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയുണ്ടായ കാർ ബോംബ് സ്ഫോടനത്തിലാണ് 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടത്. സംഭവം നടന്നയുടൻ അക്രമത്തെ മോദി അപലപിച്ചിരുന്നു. ജവാൻമാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അവരുടെ കുടുംബത്തിനൊപ്പം രാജ്യം തോളോടുതോൾ ചേർന്ന് നിൽക്കുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.

പുൽവാമ ഭീകരാക്രമണം: ജനങ്ങളുടെ ഉള്ളിലുള്ള തീ, തന്റെ ഹൃദയത്തിലും ഉണ്ടെന്ന് മോദി

തന്റെ എല്ലാ പ്രാര്‍ത്ഥനയും സല്യൂട്ടും വീരമൃത്യു വരിച്ച സഞ്ജയ്കുമാര്‍ സിന്‍ഹയ്ക്കും രത്തന്‍കുമാര്‍ ഠാക്കൂറിനും സമര്‍പ്പിക്കുന്നുവെന്നും സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമാണെന്നും ഈ ക്രൂരകൃത്യത്തെ ശക്തമായി അപലപിക്കുന്നുവെന്നും നമ്മുടെ ധീരസൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.

വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗം വെറുതെയാവില്ലെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷായും പ്രതികരിച്ചു. കേന്ദ്രത്തിലുള്ളത് കോണ്‍ഗ്രസല്ല, ബി.ജെ.പിയാണെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ലക്കിംപൂരിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.